കാര്യങ്ങളുടെ വരും വരായ്കകളുടെ
കൃത്യമായ അളവുകളില്‍
അസാദ്ധ്യ, സാദ്ധ്യതകളുടെ
ഊഹാപോഹങ്ങളില്‍
ടിക്ക്, ടിക്കെന്ന് ചുവട് വയ്ക്കുന്ന
ഒരു ഘടികാരമുണ്ട് ഞങ്ങടെ നാട്ടില്‍.
അതിന്‍റെ മണിയില്‍ തൂങ്ങിയിങ്ങനെ
ഇടത്തേക്കും വലത്തേക്കും
ഡിങ്ങ് ഡോങ്ങെന്നങ്ങ്
ആടുന്നതാണ് ഞങ്ങടെ രാഷ്ട്രീയം.
ഞങ്ങള്‍ തിന്നും, മൂത്രമൊഴിച്ചും, അപ്പിയിട്ടും ജീവിക്കുന്നത് തന്നെ
അതിങ്ങനെ കറങ്ങുന്നത് കൊണ്ടാണ്
ടിക്ക്, റ്റിക്കും ഡിങ്ങ്, ഡോങ്ങും മാറി മാറിക്കേട്ടാലേ
ഞങ്ങടെ ചോര തിളയ്ക്കുകയും ആറുകയും ചെയ്യൂ
ഘടികാരത്തിന്‍റെ ഓരോ മിനുട്ടും വച്ചാണ്
ഞങ്ങടെ ഹൃദയങ്ങള്‍ പ്രണയലോലമായി
70 പ്രാവശ്യം മിടിക്കുന്നത് തന്നെ.
തിന്നും കുടിച്ചും അങ്ങനെയിരിക്കെയാണ്
ഞങ്ങള്‍ കുറെ ചെറുപ്പക്കാര്‍ പെട്ടെന്ന്
തിരുത്തല്‍വാദികളായത്.
ആരോരുമറിയാതെ പാതിരായ്ക്ക് ഞങ്ങള്‍
ഘടികാരത്തിന്‍റെ സൂചി
മുന്നോട്ടും പുറകോട്ടുമെല്ലാം മാറ്റി വച്ചു.
ത്രില്ലടിച്ച് പിറ്റേന്ന് ചെന്ന് നോക്കുമ്പോള്‍
ഘടികാരം ടിക്ക് ടിക്കെന്ന് കൃത്യസമയത്ത് തന്നെ.
വെളുപ്പിനത്തെ ഞങ്ങടെ ശുദ്ധഉറക്കത്തിന്‍റെ അലസത
വെളിക്കിരിക്കാന്‍ പോയ വിരസതയേയും
കൂട്ട് പിടിച്ചൊപ്പിച്ച പണിയാണിതെന്ന്
ഞങ്ങള്‍ മണ്ടന്‍ വിപ്ലവകാരികള്‍ എങ്ങനെയറിയാനെന്ന്
ഘടികാരം ഡിങ്ങ് ഡോങ്ങെന്നൊരു ചിരി.
ഇപ്പോഴെല്ലാം പണ്ടത്തേതിന്‍റെ പിന്നത്തേത് തന്നെ
പോം പോമെന്ന് ഹോണടിക്കുന്ന മീന്‍കാരന്‍
മീന്‍ തലയ്ക്ക് മീശ വിറപ്പിച്ച് മ്യാവൂ മ്യാവൂന്ന് കരയുന്ന പൂച്ച
മണിക്കൂറുകള്‍ തെറ്റിയോടി കൃത്യസമയത്തെത്തുന്ന ഘടികാരം
ടിക്ക്, ടിക്ക്, ഡോങ്ങ്, ഡോങ്ങ്.
Tuesday, January 20, 2009
Monday, January 19, 2009
ചക്കയട
അയ്യത്ത്
ചക്കപ്പഴം വെട്ടിയിറക്കുമ്പോള്‍
മണം പിടിച്ചെത്തുമായിരുന്നു
മെലിഞ്ഞൊരു പെണ്ണ്
ചക്കക്കൊതിച്ചിയെന്ന് കളിയാക്കിയാലും
ദീനതയോടെ ചിരിക്കുന്നവള്‍.
അയല്പക്കത്തെ പ്ലാവിലെ
കൂഴച്ചക്ക തിന്നുന്ന വെക്കത്തില്‍
വൈദ്യുതക്കമ്പിയില്‍ തട്ടി വീണ
നരിച്ചീറിനെ കറിയാക്കിയ ദിവസവും
ക്ഷണിക്കാതവള്‍ കയറി വന്നു.
കളിയാക്കിയപ്പോള്‍
മെഴുക്കു പുരണ്ട കവിളില്‍ നാണം.
പിന്നെ കണ്ടപ്പോള്‍
ആകെ മുഷിഞ്ഞ്
കണ്ണുകള്‍ കലങ്ങി...
ഒന്നു ചിരിച്ചോ?
വിശന്നിട്ടാണോ വയറിങ്ങനെയൊട്ടിയതെന്ന്
ചോദിക്കണമെന്നുണ്ടായിരുന്നു.
പ്രവാസത്തിലേതോ നിമിഷത്തില്‍
ചക്കയടയുടെ മണം വരുന്നെന്ന്
പറഞ്ഞു കേട്ട സങ്കടത്തിനമ്മ
ചക്കയടയുണ്ടാക്കി വച്ചിരുന്നു.
ഒരു കടി കടിച്ചപ്പോള്‍
ക്ഷണിക്കാതെ കയറി വന്നു
മുളകിട്ടു വച്ച നരിച്ചീറിന്‍റെ രുചി.
ചക്കപ്പഴം വെട്ടിയിറക്കുമ്പോള്‍
മണം പിടിച്ചെത്തുമായിരുന്നു
മെലിഞ്ഞൊരു പെണ്ണ്
ചക്കക്കൊതിച്ചിയെന്ന് കളിയാക്കിയാലും
ദീനതയോടെ ചിരിക്കുന്നവള്‍.
അയല്പക്കത്തെ പ്ലാവിലെ
കൂഴച്ചക്ക തിന്നുന്ന വെക്കത്തില്‍
വൈദ്യുതക്കമ്പിയില്‍ തട്ടി വീണ
നരിച്ചീറിനെ കറിയാക്കിയ ദിവസവും
ക്ഷണിക്കാതവള്‍ കയറി വന്നു.
കളിയാക്കിയപ്പോള്‍
മെഴുക്കു പുരണ്ട കവിളില്‍ നാണം.
പിന്നെ കണ്ടപ്പോള്‍
ആകെ മുഷിഞ്ഞ്
കണ്ണുകള്‍ കലങ്ങി...
ഒന്നു ചിരിച്ചോ?
വിശന്നിട്ടാണോ വയറിങ്ങനെയൊട്ടിയതെന്ന്
ചോദിക്കണമെന്നുണ്ടായിരുന്നു.
പ്രവാസത്തിലേതോ നിമിഷത്തില്‍
ചക്കയടയുടെ മണം വരുന്നെന്ന്
പറഞ്ഞു കേട്ട സങ്കടത്തിനമ്മ
ചക്കയടയുണ്ടാക്കി വച്ചിരുന്നു.
ഒരു കടി കടിച്ചപ്പോള്‍
ക്ഷണിക്കാതെ കയറി വന്നു
മുളകിട്ടു വച്ച നരിച്ചീറിന്‍റെ രുചി.
Subscribe to:
Comments (Atom)