രണ്ടു പാളങ്ങള്‍ സ്വപ്നങ്ങളിലേക്ക്
കൂപ്പു കുത്തുന്നതറിയാതെ
അതിനുമിപ്പുറം
അതിനുമിപ്പുറം
കണ്ണടച്ചിരുട്ടാക്കിയൊരു തുരങ്കത്തിലൊരാള്‍
സ്വപ്നത്തിലേക്ക് കൂട്ടു പോരാനൊരുങ്ങുന്നതറിയാതെ
നടന്നുമിരുന്നും കിടന്നും മടുത്ത കുറെ ഹൃദയങ്ങള്‍
ഉള്ളിത്തൊലിസ്വപ്നങ്ങള്‍ കാണുമ്പോള്‍
കടലാസ് തുളച്ചൊരു വാക്ക്
അപ്പുറമിപ്പുറം കടക്കുമ്പോലെ
ഐസ് മിഠായി നുണഞ്ഞ് ചുവന്ന നാവിലൊരു
തണുത്ത കൂക്കി വിളിയുമായിയൊരു തീവണ്ടിയൊന്ന് വളവു തിരിയുമ്പോള്‍
ശലഭങ്ങളുടെ ചിറകിലുരുമ്മിയിരിയ്ക്കുന്ന

കുഞ്ഞുഹൃദയങ്ങളെങ്ങനെ മിടിച്ചുവെന്ന് പിന്തിരിഞ്ഞ് നോക്കുമ്പോള്‍