സാമ്പാറിന്റെയും ഉഴുന്നുവടയുടെയും
അവശിഷ്ടം പറ്റിപ്പിടിച്ച
അലൂമിനിയംഫോയില് പാത്രങ്ങള്
കാപ്പിമട്ടുണങ്ങിയ പേപ്പര് ഗ്ളാസ്സുകള്
കരി ഓയില്
മുകളില് നിന്നു തെറിച്ച് വീണുണങ്ങിയ മലം
ചുറ്റും പോച്ചക്കാടുകളില്
വെളുപ്പിനാറരമണിക്ക് മുന്പ്
വന്നിരിക്കുന്നവരുടെ മുക്കലുകള്
പാലും കൊണ്ട് പോകുന്ന
പെണ്കുട്ടികളുടെ പാരഗണ് ചെരിപ്പിന്റെ വേഗം
താഴെ വരമ്പിലൂടെ നടന്നു പോകുന്ന
പണിയാളത്തിപ്പെണ്ണുങ്ങളുടെ വര്ത്തമാനം
പാലത്തിന് താഴെയാറ്റില് കുളിക്കുന്ന
പിള്ളേര്ടെയാര്പ്പ്
അലക്ക് കല്ലില്
വീഴുന്ന വിഴുപ്പിന്റെയൊച്ച
വീശി വിരിഞ്ഞ് വീഴുന്ന മീന്‍വലയുടെ സീല്ക്കാരം
ഇരുട്ട് കനക്കുമ്പോള് കേള്ക്കുന്ന
സ്വവര്ഗ്ഗ ഭോഗികളുടെ കിതപ്പ്
തിളയ്ക്കുന്ന വെയിലില് വീണ്
ഉപ്പാകുന്ന പണിക്കാരന്റെ വിയര്പ്പ്
ഇന്നലെ ആത്മഹത്യ ചെയ്ത
എസ്.എസ്.എല്.സി മൂന്നാം വട്ടവും തോറ്റ
പെണ്ണിന്റെ ചോര
ഒരു ട്രെയിന് പോകുന്ന ശബ്ദത്തിനപ്പുറം പറയാന്
എത്ര കഥകളുണ്ട്
തീവണ്ടിപ്പാളത്തില്
കഥയറിയാതെ കിടക്കുന്നയീ പാറക്കല്ലുകള്ക്ക്.
Tuesday, December 25, 2007
ശാന്തിയെന്നൊരുത്തി
ശാന്തിയുടെ ഭര്ത്താവ്
രാത്രികളില്
അയാള്ടെ പെട്ടിലാമട്ര*
ഇട്ടിരുന്നത്
ഞങ്ങടെ മുറ്റത്തായിരുന്നു.
താഴേപ്പറമ്പിന്റെ മൂലയ്ക്ക് നില്ക്കുന്ന
പുളിമരത്തിലെ വാളന്പുളി
ഞാന് കയറി പറിച്ചിടുമ്പോഴാണ്
ഒരുമ്പെട്ടവള് ചീറി വന്നത്.
ഞങ്ങടെ പറമ്പില്
പുളി കുലുക്കിയിടാന് പറ്റൂല്ല
കൊല്ലിയില്* വീണ് ചീഞ്ഞാ
ഞങ്ങള് തന്നെ നാറ്റം സഹിക്കണം.
"പുളിമരം അതിരിനപ്പുറമിപ്പുറം
പടര്ന്നത് ഞങ്ങടെ കുറ്റാ?"
എന്ന വല്യമ്മച്ചീടെ ചോദ്യത്തിന്
അവളുത്തരം പറഞ്ഞത്
തെറി കൊണ്ടായിരുന്നു.
വല്യമ്മച്ചി ചീത്ത പറയുന്നത്
ആദ്യമായി കേട്ട് തരിച്ചിരുന്നതന്നാണ്
"നിങ്ങടെ ഒരു മൈ---ലും
ഞങ്ങടെ പുളി വിഴൂല്ലാ..."
പിറുപിറുത്തോണ്ടവളും
തുറിച്ച് നോക്കിക്കോണ്ടവടെ
രണ്ട് പിള്ളേരും തിരിച്ച് പോയി.
കഴുവേര്ടമോള് കാരണം
എനിക്കായിരുന്നു പണി മുഴുവനും
തോട്ടിക്കമ്പ് കൊണ്ട് സൂക്ഷിച്ച്
ഇപ്പുറത്തോട്ട് തന്നെ പറിച്ചിടണം.
നടവഴിയിലേക്ക് പോകാനിതുങ്ങക്ക്
വേലിയുടെ മൂല പൊളിച്ച്
പറമ്പിക്കൂടെ നടപ്പാത കൊടുത്തതാണ്
നമ്മള് ചെയ്ത തെറ്റെന്ന് പറഞ്ഞ്
വല്യച്ചന് പിറ്റേ ആഴ്ച തന്നെ
കരിന്കല്ലിറക്കിയതിരില് കമ്പിവേലി കെട്ടിച്ചു.
വല്ലവന്റേയും വണ്ടി കയറ്റിയിടാതിരിക്കാന്
വീടിന് മതിലും കെട്ടി.
അടുക്കളപ്പുറത്ത്
വല്യമ്മച്ചിയുടെ സില്ബന്ധിപ്പെണ്ണുങ്ങള്
തോരന് ചക്കക്കവണി വെട്ടിയരിയുമ്പോളാണ്
ഇലവന് കെവി ലൈനിടാന് വന്ന
തമിഴന്മാരുടെ കൂടെ
ശാന്തി പോയതും തിരിച്ച് വന്നതും
മുറിഞ്ഞ് മുറത്തില് വീണത്.
അതിര് പ്രശ്നത്തില്
അപ്പുറത്തെ സാറിന്റെയാണ്മക്കള്
ശാന്തിയുടെ ഭര്ത്താവിനെത്തല്ലിയതും
ശാന്തിയെ പേടിപ്പിച്ചതും
സാറിന്റെയിളയ ചെക്കന്
സ്റ്റണ്ട് സിനിമ പോലെയാണ്
ഞങ്ങളെ
പറഞ്ഞു കേള്പ്പിച്ചത്.
എന്നാലും
പറമ്പിന്റെ മൂലയ്ക്കത്തെ
മാവിന്റെ കൊമ്പില്
പഠിയ്കാനെന്ന് പറഞ്ഞ്
കയറിയിരിക്കുമ്പോള്
എന്റെ കണ്ണെന്നും
അതിര്ത്തി കടന്നും നീളുമായിരുന്നു
പ്ളാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ചൊരു കുളിമുറിയില്
വെളിപ്പെടാന് സാധ്യതയുള്ള
കറുത്ത മുലക്കണ്ണുകളേയന്വേഷിച്ച്.
നാട് വിട്ട് കുറെ നാള് നിന്നപ്പോളെല്ലാം മറന്നു.
തിരിച്ച് വന്നപ്പോഴാണ് കണ്ടത്
എരണം കെട്ടവള് മുക്കവലയില് നിന്ന് തെണ്ടുന്നു
വിശക്കുന്നെന്ന് പറഞ്ഞ്.
കടന്ന് പോകുമ്പോള്
ഇതു വരെ കണ്ടിട്ടില്ലാത്ത
ശുഷ്ക്കിച്ച രണ്ട് മുലക്കണ്ണുകള്
ഈ രംഗം ഒപ്പിയെടുക്കുന്നുണ്ടോ-
യെന്നായിരുന്നെന്റെ വിചാരം.
--------------------------------------------------------------------------
*പെട്ടിലാമട്ര = പെട്ടിഓട്ടോ
*കൊല്ലി = ചെറിയ കിണര്
രാത്രികളില്
അയാള്ടെ പെട്ടിലാമട്ര*
ഇട്ടിരുന്നത്
ഞങ്ങടെ മുറ്റത്തായിരുന്നു.
താഴേപ്പറമ്പിന്റെ മൂലയ്ക്ക് നില്ക്കുന്ന
പുളിമരത്തിലെ വാളന്പുളി
ഞാന് കയറി പറിച്ചിടുമ്പോഴാണ്
ഒരുമ്പെട്ടവള് ചീറി വന്നത്.
ഞങ്ങടെ പറമ്പില്
പുളി കുലുക്കിയിടാന് പറ്റൂല്ല
കൊല്ലിയില്* വീണ് ചീഞ്ഞാ
ഞങ്ങള് തന്നെ നാറ്റം സഹിക്കണം.
"പുളിമരം അതിരിനപ്പുറമിപ്പുറം
പടര്ന്നത് ഞങ്ങടെ കുറ്റാ?"
എന്ന വല്യമ്മച്ചീടെ ചോദ്യത്തിന്
അവളുത്തരം പറഞ്ഞത്
തെറി കൊണ്ടായിരുന്നു.
വല്യമ്മച്ചി ചീത്ത പറയുന്നത്
ആദ്യമായി കേട്ട് തരിച്ചിരുന്നതന്നാണ്
"നിങ്ങടെ ഒരു മൈ---ലും
ഞങ്ങടെ പുളി വിഴൂല്ലാ..."
പിറുപിറുത്തോണ്ടവളും
തുറിച്ച് നോക്കിക്കോണ്ടവടെ
രണ്ട് പിള്ളേരും തിരിച്ച് പോയി.
കഴുവേര്ടമോള് കാരണം
എനിക്കായിരുന്നു പണി മുഴുവനും
തോട്ടിക്കമ്പ് കൊണ്ട് സൂക്ഷിച്ച്
ഇപ്പുറത്തോട്ട് തന്നെ പറിച്ചിടണം.
നടവഴിയിലേക്ക് പോകാനിതുങ്ങക്ക്
വേലിയുടെ മൂല പൊളിച്ച്
പറമ്പിക്കൂടെ നടപ്പാത കൊടുത്തതാണ്
നമ്മള് ചെയ്ത തെറ്റെന്ന് പറഞ്ഞ്
വല്യച്ചന് പിറ്റേ ആഴ്ച തന്നെ
കരിന്കല്ലിറക്കിയതിരില് കമ്പിവേലി കെട്ടിച്ചു.
വല്ലവന്റേയും വണ്ടി കയറ്റിയിടാതിരിക്കാന്
വീടിന് മതിലും കെട്ടി.
അടുക്കളപ്പുറത്ത്
വല്യമ്മച്ചിയുടെ സില്ബന്ധിപ്പെണ്ണുങ്ങള്
തോരന് ചക്കക്കവണി വെട്ടിയരിയുമ്പോളാണ്
ഇലവന് കെവി ലൈനിടാന് വന്ന
തമിഴന്മാരുടെ കൂടെ
ശാന്തി പോയതും തിരിച്ച് വന്നതും
മുറിഞ്ഞ് മുറത്തില് വീണത്.
അതിര് പ്രശ്നത്തില്
അപ്പുറത്തെ സാറിന്റെയാണ്മക്കള്
ശാന്തിയുടെ ഭര്ത്താവിനെത്തല്ലിയതും
ശാന്തിയെ പേടിപ്പിച്ചതും
സാറിന്റെയിളയ ചെക്കന്
സ്റ്റണ്ട് സിനിമ പോലെയാണ്
ഞങ്ങളെ
പറഞ്ഞു കേള്പ്പിച്ചത്.
എന്നാലും
പറമ്പിന്റെ മൂലയ്ക്കത്തെ
മാവിന്റെ കൊമ്പില്
പഠിയ്കാനെന്ന് പറഞ്ഞ്
കയറിയിരിക്കുമ്പോള്
എന്റെ കണ്ണെന്നും
അതിര്ത്തി കടന്നും നീളുമായിരുന്നു
പ്ളാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ചൊരു കുളിമുറിയില്
വെളിപ്പെടാന് സാധ്യതയുള്ള
കറുത്ത മുലക്കണ്ണുകളേയന്വേഷിച്ച്.
നാട് വിട്ട് കുറെ നാള് നിന്നപ്പോളെല്ലാം മറന്നു.
തിരിച്ച് വന്നപ്പോഴാണ് കണ്ടത്
എരണം കെട്ടവള് മുക്കവലയില് നിന്ന് തെണ്ടുന്നു
വിശക്കുന്നെന്ന് പറഞ്ഞ്.
കടന്ന് പോകുമ്പോള്
ഇതു വരെ കണ്ടിട്ടില്ലാത്ത
ശുഷ്ക്കിച്ച രണ്ട് മുലക്കണ്ണുകള്
ഈ രംഗം ഒപ്പിയെടുക്കുന്നുണ്ടോ-
യെന്നായിരുന്നെന്റെ വിചാരം.
--------------------------------------------------------------------------
*പെട്ടിലാമട്ര = പെട്ടിഓട്ടോ
*കൊല്ലി = ചെറിയ കിണര്
Monday, December 24, 2007
ബ്രോയിലര്
കുറച്ച് നാളായ്
എന്നെത്തന്നെ
തിരിച്ചും മറിച്ചുമിട്ട്
ഭോഗിക്കുകയായിരുന്നു ഞാന്.
രോമകൂപങ്ങള്ക്ക് മേല്
ചെകിളകള് വളര്ത്തി
അഴുക്കിന്റെ ബീജങ്ങളെയുണര്ത്തി
കണ്ടതും കേട്ടതുമായ്
സംയോഗം നടത്തി
ഒരു സൈഗോട്ടിനെ-
യുത്പാദിപ്പിക്കുമ്പോഴാണതറിഞ്ഞത്
ഞാനൊരു ബ്രോയിലറാണ്.
എന്നാലുമിപ്പോഴും
ചാരുകസേരയില്
ചൂട് പറ്റിക്കിടക്കുന്നുണ്ട്
പേരറിയാവുന്ന
എന്തൊക്കെയോ.
എന്നെത്തന്നെ
തിരിച്ചും മറിച്ചുമിട്ട്
ഭോഗിക്കുകയായിരുന്നു ഞാന്.
രോമകൂപങ്ങള്ക്ക് മേല്
ചെകിളകള് വളര്ത്തി
അഴുക്കിന്റെ ബീജങ്ങളെയുണര്ത്തി
കണ്ടതും കേട്ടതുമായ്
സംയോഗം നടത്തി
ഒരു സൈഗോട്ടിനെ-
യുത്പാദിപ്പിക്കുമ്പോഴാണതറിഞ്ഞത്
ഞാനൊരു ബ്രോയിലറാണ്.
എന്നാലുമിപ്പോഴും
ചാരുകസേരയില്
ചൂട് പറ്റിക്കിടക്കുന്നുണ്ട്
പേരറിയാവുന്ന
എന്തൊക്കെയോ.
Friday, November 2, 2007
ഉടയുന്നുണ്ട് അകത്തെന്തൊക്കെയോ
ഉടയുന്നുണ്ട്
അകത്തെന്തൊക്കെയോ.
വരാന്തയിലെ
പത്രത്തില് നിന്നും
കനമുള്ളൊരു ശബ്ദം
തെറിക്കുന്നകത്തേക്ക്
"എന്താണവിടെ?"
പിന്നില്,
പണ്ടേക്ക് പണ്ടേ
അടുക്കിയരക്കിട്ടുറപ്പിച്ച്
ഭംഗിയാക്കിയതല്ലേയെന്ന
ഭാവവും
മുഖം നീട്ടി
കാര്ക്കശ്യപ്പെടുന്നുണ്ട്.
അകത്ത്
വിറയുന്ന വിരലുകള്
ഉടഞ്ഞതിന്
ചോപ്പിന്റെയതിരുകള് ചാലിച്ച്
പരതുന്നുണ്ട്,
അടുക്കിയടുക്കി
തകരുന്നുണ്ട്,
വിയര്ത്തയൊരു മൌനം
കുതറുന്നുണ്ട്,
പുലമ്പുന്നുണ്ട്...
"എന്തിനടച്ചിടുന്നു?
ഉടയുന്നുണ്ട്
അകത്തെന്തൊക്കെയോ,
എനിക്കിതെല്ലാം
വെയിലില് വിതറണം
കാറ്റില് പരക്കണം
നിന്നില് ദഹിക്കണം
എന്നിട്ടും വേണം
കെടാതെ
നീറി നീറിയങ്ങനെ..."
അകത്തെന്തൊക്കെയോ.
വരാന്തയിലെ
പത്രത്തില് നിന്നും
കനമുള്ളൊരു ശബ്ദം
തെറിക്കുന്നകത്തേക്ക്
"എന്താണവിടെ?"
പിന്നില്,
പണ്ടേക്ക് പണ്ടേ
അടുക്കിയരക്കിട്ടുറപ്പിച്ച്
ഭംഗിയാക്കിയതല്ലേയെന്ന
ഭാവവും
മുഖം നീട്ടി
കാര്ക്കശ്യപ്പെടുന്നുണ്ട്.
അകത്ത്
വിറയുന്ന വിരലുകള്
ഉടഞ്ഞതിന്
ചോപ്പിന്റെയതിരുകള് ചാലിച്ച്
പരതുന്നുണ്ട്,
അടുക്കിയടുക്കി
തകരുന്നുണ്ട്,
വിയര്ത്തയൊരു മൌനം
കുതറുന്നുണ്ട്,
പുലമ്പുന്നുണ്ട്...
"എന്തിനടച്ചിടുന്നു?
ഉടയുന്നുണ്ട്
അകത്തെന്തൊക്കെയോ,
എനിക്കിതെല്ലാം
വെയിലില് വിതറണം
കാറ്റില് പരക്കണം
നിന്നില് ദഹിക്കണം
എന്നിട്ടും വേണം
കെടാതെ
നീറി നീറിയങ്ങനെ..."
Friday, October 19, 2007
തൊടിയില് നിന്നും വീട്ടിലേക്ക്
വീടിന് താഴേ
മൂന്ന് തട്ടായിട്ട് തൊടി,
താഴത്തെത്തൊടിയില്‍
കുഞ്ഞിലേ കളിക്കുമ്പോള്‍
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി-
ക്കുറെ കപ്പച്ചെടികള്‍.
കപ്പ പറിച്ച്
തരിശാക്കുമ്പോള്‍ കാണാം
ദൂരെ പഴഞ്ചന്‍ ചിറ,
ചിറയ്ക്കുയരെ പാലം.
തൊടിക്ക് നടുക്ക്
കപ്പത്തലപ്പ് വെട്ടിയിട്ട് നിറയ്ക്കുന്ന,
തലങ്ങും വിലങ്ങും
മണ്ടന്‍ ചേരകള്‍ നീന്തുന്ന
പൊട്ടക്കിണര്‍.
ഈര്‍ക്കില്‍ത്തുമ്പില്‍
മച്ചിങ്ങ കോര്‍ത്തെറ്റി-
പ്പറത്തുമ്പോഴാണ്-
പെരുമരക്കൊമ്പത്തൊരു
കാക്കക്കൂട്.
കുതൂഹലം
തോട്ടിക്കമ്പിലേറി-
ക്കുത്തിച്ചാടിച്ചപ്പോളതില്‍
തൂവല്‍ മുളയ്ക്കാത്ത,
അമ്മ
ഇര തപ്പാന്‍ പോയൊരു
കാക്കക്കുഞ്ഞ്.
എടുത്തപ്പോള്‍
വയറ് പൊട്ടിക്കുടല്‍ ചാടി-
ച്ചത്തിരിക്കുന്നു.
ചോര കയ്യില്‍പ്പറ്റിയപ്പോളറപ്പ് തോന്നി
കിണറ്റിലിട്ടു.
വട്ടയിലയില്‍
കൈ കഴുകുമ്പോള്‍
പനിക്കോള്‍ പിടിച്ചൊരാകാശം
തുമ്മുന്നു.
കാല്‍പ്പുറക് തണുക്കും മുന്‍പ്
ഒന്ന്, രണ്ടെന്നെണ്ണി
തൊടികള്‍
കുതിച്ച് കയറി
കുശിനിപ്പുരയിലെ
തൈല മണം
പിടിക്കാന്‍ നില്‍ക്കാതെ,
തൊഴുത്തിലെ
വൈക്കോലിനൊടു
ചൊറിയാന്‍ നില്‍ക്കാതെ
അടുക്കളയില്‍ക്കൂടി
പാഞ്ഞുമ്മറത്തെത്തിയപ്പോള്‍
വഴിയിലെ
ചെമ്മണ്ണിനേയെടുത്തോണ്ട് പോകുന്നു
വലിയൊരു മഴ,
ഒരു കുഞ്ഞുറുമ്പിനെക്കൊന്നതിന്റെ
പുളി കുടിച്ചോണ്ട്.
മൂന്ന് തട്ടായിട്ട് തൊടി,
താഴത്തെത്തൊടിയില്‍
കുഞ്ഞിലേ കളിക്കുമ്പോള്‍
ആള്‍പ്പൊക്കത്തിലസംബ്ലി കൂടി-
ക്കുറെ കപ്പച്ചെടികള്‍.
കപ്പ പറിച്ച്
തരിശാക്കുമ്പോള്‍ കാണാം
ദൂരെ പഴഞ്ചന്‍ ചിറ,
ചിറയ്ക്കുയരെ പാലം.
തൊടിക്ക് നടുക്ക്
കപ്പത്തലപ്പ് വെട്ടിയിട്ട് നിറയ്ക്കുന്ന,
തലങ്ങും വിലങ്ങും
മണ്ടന്‍ ചേരകള്‍ നീന്തുന്ന
പൊട്ടക്കിണര്‍.
ഈര്‍ക്കില്‍ത്തുമ്പില്‍
മച്ചിങ്ങ കോര്‍ത്തെറ്റി-
പ്പറത്തുമ്പോഴാണ്-
പെരുമരക്കൊമ്പത്തൊരു
കാക്കക്കൂട്.
കുതൂഹലം
തോട്ടിക്കമ്പിലേറി-
ക്കുത്തിച്ചാടിച്ചപ്പോളതില്‍
തൂവല്‍ മുളയ്ക്കാത്ത,
അമ്മ
ഇര തപ്പാന്‍ പോയൊരു
കാക്കക്കുഞ്ഞ്.
എടുത്തപ്പോള്‍
വയറ് പൊട്ടിക്കുടല്‍ ചാടി-
ച്ചത്തിരിക്കുന്നു.
ചോര കയ്യില്‍പ്പറ്റിയപ്പോളറപ്പ് തോന്നി
കിണറ്റിലിട്ടു.
വട്ടയിലയില്‍
കൈ കഴുകുമ്പോള്‍
പനിക്കോള്‍ പിടിച്ചൊരാകാശം
തുമ്മുന്നു.
കാല്‍പ്പുറക് തണുക്കും മുന്‍പ്
ഒന്ന്, രണ്ടെന്നെണ്ണി
തൊടികള്‍
കുതിച്ച് കയറി
കുശിനിപ്പുരയിലെ
തൈല മണം
പിടിക്കാന്‍ നില്‍ക്കാതെ,
തൊഴുത്തിലെ
വൈക്കോലിനൊടു
ചൊറിയാന്‍ നില്‍ക്കാതെ
അടുക്കളയില്‍ക്കൂടി
പാഞ്ഞുമ്മറത്തെത്തിയപ്പോള്‍
വഴിയിലെ
ചെമ്മണ്ണിനേയെടുത്തോണ്ട് പോകുന്നു
വലിയൊരു മഴ,
ഒരു കുഞ്ഞുറുമ്പിനെക്കൊന്നതിന്റെ
പുളി കുടിച്ചോണ്ട്.
Monday, October 8, 2007
ചിലതൊക്കെ
കാല് പോലും കഴുകാതെ
കയറി വന്നു.
മയക്കത്തില്‍
ചിരിച്ചതും കരഞ്ഞതു-
മൊന്നുമറിഞ്ഞില്ല.
പിന്നെ നോക്കിയപ്പോള്‍
പക്ഷി കാഷ്ഠിച്ച പോലെ
കുറച്ച്
മുള്ളുകളും തോടുകളും മാത്രം.
സ്ഖലിച്ച്
പോയതായിരിക്കാമെല്ലാമല്ലേ?
കയറി വന്നു.
മയക്കത്തില്‍
ചിരിച്ചതും കരഞ്ഞതു-
മൊന്നുമറിഞ്ഞില്ല.
പിന്നെ നോക്കിയപ്പോള്‍
പക്ഷി കാഷ്ഠിച്ച പോലെ
കുറച്ച്
മുള്ളുകളും തോടുകളും മാത്രം.
സ്ഖലിച്ച്
പോയതായിരിക്കാമെല്ലാമല്ലേ?
Monday, October 1, 2007
ഞണ്ട്
ചുവടുകളില്‍
സമയത്തേയും ദൂരത്തേയും
വിപരീത ദിശയില്‍
ദൂരേക്കു ദൂരെ-
യാപേക്ഷികമായിയളക്കുന്നത്
ഭൌതികശാസ്ത്രമാണ്,
കുഴി കുത്തിയതി-
ലൊളിക്കുന്നവണ്റ്റെ ധര്‍മശാസ്ത്രം.
സമയത്തേയും ദൂരത്തേയും
വിപരീത ദിശയില്‍
ദൂരേക്കു ദൂരെ-
യാപേക്ഷികമായിയളക്കുന്നത്
ഭൌതികശാസ്ത്രമാണ്,
കുഴി കുത്തിയതി-
ലൊളിക്കുന്നവണ്റ്റെ ധര്‍മശാസ്ത്രം.
Thursday, September 27, 2007
മാനും പുലിയും
ഒരു പുഴയൊന്നായി വന്ന്
രണ്ടായി പിരിയുന്നിടത്ത്
രണ്ട് മാനുകള്‍
ദാഹം തീര്‍ക്കാന്‍ വന്നു.
ഒന്നാമത്തെ മാന്‍:
ശ്രദ്ധിക്ക്,
പുറകില്‍
പൊന്തയില്‍
രണ്ട് കണ്ണുകള്‍
വിശപ്പിന്റെ നിഴലുകള്‍
നീട്ടുന്നുണ്ട്.
രണ്ടാമത്തെ മാന്‍:
നിഴലിലിളകുന്നയാ
വിശപ്പിന്റെ തീക്ഷ്ണസൌന്ദര്യം
പതിഞ്ഞ കാലടിയിലെ
നിശബ്ദതയായിയെന്നില്‍
ത്രസിച്ച് പടരവെ,
നിന്നും, നടന്നും, തുടര്‍ന്നും,
പിന്നെയൊരു കുതിപ്പില്‍
മിന്നുന്ന ഉടലിന്റെ
ഗതി വേഗങ്ങളില്‍
അവന്റെ തൊണ്ടയെരിച്ചും
ഇരയുടെ ധര്‍മ്മം ചമയ്ക്കും ഞാന്‍.
ഒടുവിലവന്റെ ഭാരത്തിന്കീഴേ
പിടഞ്ഞ് കുതറി-
യെന്നത്തേയും പോലെ
തോല്‍ക്കുമ്പോള്‍,
ക്രൌര്യം കണ്‍കളില്‍
വായിക്കുമ്പോള്‍,
കാല്ച്ചുവട്ടില്‍ പിടഞ്ഞമരുമ്പോള്‍,
വന്യമായ കിതപ്പെന്റെ
മുഖത്ത് തട്ടുമ്പോള്‍,
ആരാധിക്കും ഞാനവനെ.
കൂര്‍ത്ത നഖമെന്റെ
മാംസത്തിന്റെ അടരുകളില്‍
പിളര്‍ന്നിറങ്ങട്ടെ,
ചീറ്റുന്ന ചോരയിലവന്‍
നാക്ക് നൊട്ടി നുണയട്ടെ,
നിറവിന്റെ പാടയാവട്ടെ
രുചിക്കുന്ന ഉപ്പ്,
ഞരക്കങ്ങളവന്റെ
ഗര്‍ജ്ജനത്തിന് തൊട്ടു കൂട്ടലാവട്ടേ.
ഒടുവില്‍
തികവിന്റെ തൃപ്തിയില്‍
അവനകലുന്നത്
അസ്ഥികളില്‍ പൂത്ത
കണ്‍കളില്‍ ഞാന്‍ കാണും,
അപ്പോള്‍ ബാക്കിയുള്ള
മാംസച്ചീളുകള്‍ കൂടി പിടയ്ക്കും
ഒരു വേട്ടയാടലില്‍
മുറിക്കപ്പെട്ട്
മണ്ണു പുരളാന്‍.
രണ്ടായി പിരിയുന്നിടത്ത്
രണ്ട് മാനുകള്‍
ദാഹം തീര്‍ക്കാന്‍ വന്നു.
ഒന്നാമത്തെ മാന്‍:
ശ്രദ്ധിക്ക്,
പുറകില്‍
പൊന്തയില്‍
രണ്ട് കണ്ണുകള്‍
വിശപ്പിന്റെ നിഴലുകള്‍
നീട്ടുന്നുണ്ട്.
രണ്ടാമത്തെ മാന്‍:
നിഴലിലിളകുന്നയാ
വിശപ്പിന്റെ തീക്ഷ്ണസൌന്ദര്യം
പതിഞ്ഞ കാലടിയിലെ
നിശബ്ദതയായിയെന്നില്‍
ത്രസിച്ച് പടരവെ,
നിന്നും, നടന്നും, തുടര്‍ന്നും,
പിന്നെയൊരു കുതിപ്പില്‍
മിന്നുന്ന ഉടലിന്റെ
ഗതി വേഗങ്ങളില്‍
അവന്റെ തൊണ്ടയെരിച്ചും
ഇരയുടെ ധര്‍മ്മം ചമയ്ക്കും ഞാന്‍.
ഒടുവിലവന്റെ ഭാരത്തിന്കീഴേ
പിടഞ്ഞ് കുതറി-
യെന്നത്തേയും പോലെ
തോല്‍ക്കുമ്പോള്‍,
ക്രൌര്യം കണ്‍കളില്‍
വായിക്കുമ്പോള്‍,
കാല്ച്ചുവട്ടില്‍ പിടഞ്ഞമരുമ്പോള്‍,
വന്യമായ കിതപ്പെന്റെ
മുഖത്ത് തട്ടുമ്പോള്‍,
ആരാധിക്കും ഞാനവനെ.
കൂര്‍ത്ത നഖമെന്റെ
മാംസത്തിന്റെ അടരുകളില്‍
പിളര്‍ന്നിറങ്ങട്ടെ,
ചീറ്റുന്ന ചോരയിലവന്‍
നാക്ക് നൊട്ടി നുണയട്ടെ,
നിറവിന്റെ പാടയാവട്ടെ
രുചിക്കുന്ന ഉപ്പ്,
ഞരക്കങ്ങളവന്റെ
ഗര്‍ജ്ജനത്തിന് തൊട്ടു കൂട്ടലാവട്ടേ.
ഒടുവില്‍
തികവിന്റെ തൃപ്തിയില്‍
അവനകലുന്നത്
അസ്ഥികളില്‍ പൂത്ത
കണ്‍കളില്‍ ഞാന്‍ കാണും,
അപ്പോള്‍ ബാക്കിയുള്ള
മാംസച്ചീളുകള്‍ കൂടി പിടയ്ക്കും
ഒരു വേട്ടയാടലില്‍
മുറിക്കപ്പെട്ട്
മണ്ണു പുരളാന്‍.
Monday, September 24, 2007
പ്രാവിന്‍ സ്റ്റ്യൂ
കണ്‍കള്‍ രണ്ടും
കെട്ടിയിരുട്ടാക്കിയ
പാവമീ-
ക്ടാവിനറിയില്ലല്ലോ,
ത്രാസ്സില്‍
പ്രാവെപ്പോഴും തൂങ്ങാന്‍
പ്രാവിണ്റ്റെ തൂവല്‍ തന്നെ
പറിച്ചു ഞാന്‍
മറ്റേത്തട്ടും
നിറയ്ക്കുന്നത്.
കഴുകന്
കൈ കൊടുത്തുച്ച-
കോടിയില്‍
വിളമ്പി ഞാനവന്
പ്രാവിന്‍ സ്റ്റ്യൂ.
കെട്ടിയിരുട്ടാക്കിയ
പാവമീ-
ക്ടാവിനറിയില്ലല്ലോ,
ത്രാസ്സില്‍
പ്രാവെപ്പോഴും തൂങ്ങാന്‍
പ്രാവിണ്റ്റെ തൂവല്‍ തന്നെ
പറിച്ചു ഞാന്‍
മറ്റേത്തട്ടും
നിറയ്ക്കുന്നത്.
കഴുകന്
കൈ കൊടുത്തുച്ച-
കോടിയില്‍
വിളമ്പി ഞാനവന്
പ്രാവിന്‍ സ്റ്റ്യൂ.
Sunday, September 16, 2007
പ്രതിരൂപം
ഇന്നലെ
നീയെന്നെയന്വേഷിച്ച്
ഇവിടെ വന്നിരുന്നോ?
ഉവ്വ്,
ഓടിയകലുമ്പോള്‍
ഞാനോര്‍ത്തു
നിന്റെയടിവസ്ത്രം
എന്മേല്‍
പറ്റിപ്പിടിച്ചിരിക്കുന്നെന്ന്.
അറപ്പ് തോന്നി-
പ്പെട്ടെന്ന്
തിരിച്ചതാണ്
ഊരിയെറിയാന്‍.
ശരി,
എങ്കില്‍
എന്നെയും കൂടി
തിരിച്ചു തരൂ.
എളുപ്പമല്ലേ,
നിനക്കുമെനിയ്ക്കുമിടയ്ക്കുള്ള
ചാലകം
നീ തന്നെ
തല്ലിപ്പൊട്ടിയ്ക്കൂ,
ഒരു ചീളെടുത്ത്
മാറില്‍ നീ
മൃദുവായിറക്കൂ
ഓര്‍മ്മകളെ
വേദനിപ്പിക്കാതെ.
ചുകപ്പെന്നെ
മറച്ചില്ലെങ്കില്‍
മുറിവില്‍ നിന്നും
തല പൊക്കി
ഞാന്‍
നിന്നെ നോക്കിച്ചിരിക്കും,
വെളിച്ചം മങ്ങുമ്പോള്‍
അകലാം നമുക്ക്.
പിന്നെ
നിന്നെയന്വേഷിക്കേണ്ട
കാര്യമെനിക്കില്ല,
ബാക്ടീരിയകള്‍
സുഖവിവരമന്വേഷിച്ച്
വന്നു കൊള്ളും.
നീയെന്നെയന്വേഷിച്ച്
ഇവിടെ വന്നിരുന്നോ?
ഉവ്വ്,
ഓടിയകലുമ്പോള്‍
ഞാനോര്‍ത്തു
നിന്റെയടിവസ്ത്രം
എന്മേല്‍
പറ്റിപ്പിടിച്ചിരിക്കുന്നെന്ന്.
അറപ്പ് തോന്നി-
പ്പെട്ടെന്ന്
തിരിച്ചതാണ്
ഊരിയെറിയാന്‍.
ശരി,
എങ്കില്‍
എന്നെയും കൂടി
തിരിച്ചു തരൂ.
എളുപ്പമല്ലേ,
നിനക്കുമെനിയ്ക്കുമിടയ്ക്കുള്ള
ചാലകം
നീ തന്നെ
തല്ലിപ്പൊട്ടിയ്ക്കൂ,
ഒരു ചീളെടുത്ത്
മാറില്‍ നീ
മൃദുവായിറക്കൂ
ഓര്‍മ്മകളെ
വേദനിപ്പിക്കാതെ.
ചുകപ്പെന്നെ
മറച്ചില്ലെങ്കില്‍
മുറിവില്‍ നിന്നും
തല പൊക്കി
ഞാന്‍
നിന്നെ നോക്കിച്ചിരിക്കും,
വെളിച്ചം മങ്ങുമ്പോള്‍
അകലാം നമുക്ക്.
പിന്നെ
നിന്നെയന്വേഷിക്കേണ്ട
കാര്യമെനിക്കില്ല,
ബാക്ടീരിയകള്‍
സുഖവിവരമന്വേഷിച്ച്
വന്നു കൊള്ളും.
Friday, September 14, 2007
ജ്യാമിതിയുടെ നഗരം
ലംബവും തിരശ്ചീനവും
തെറ്റിയ നഗരത്തില്‍
കോണുകള്‍ ചുറ്റി
ഈച്ചയിട്ടു പഴക്കിയ
നന്നാറി സര്‍ബത്ത്
കുടിക്കാന്‍
ഉപ്പൂറ്റി പറിഞ്ഞു
നടക്കുന്നു ഞാന്‍.
മുന്‍പില്‍
തെരുവിണ്റ്റെ വിശാലത
സൂചിക്കുഴയിലെ
നൂലു പോലെ
നീണ്ടു വലിഞ്ഞ്
കണ്ണില്‍ കിഴിയുന്നു.
തുപ്പലില്‍ ചവിട്ടി
അറപ്പില്‍
ടാറിണ്റ്റെ പുല്ലില്‍
കാലിട്ട് തൂത്ത്
കാര്‍ക്കിച്ച് തുപ്പി-
ത്തുപ്പലില്‍
അതിരുകള്‍ ചീന്തിയ
സൂര്യനേക്കണ്ട്
ചൂട് പനിക്കുന്നെവിടെയോ.
നന്നാറി സര്‍ബത്ത്
തികട്ടിണ്റ്റെ കുത്തില്‍
മധുരം മടുത്ത
ഗ്ളാസിന്‍ പുറത്ത്
പതഞ്ഞു തൂവി
കാല്‍നടവഴികളില്‍
മണം പിടിച്ച്
എനിക്ക്
മുന്‍പേ ഒഴുകുന്നു.
ഓടേണ്ടാ,
എനിക്കറിയാം
നാളെ നീ വളിക്കുമെന്ന്.
മുകള് പെരുക്കി
അര കുറുക്കിയ
ചഷകത്തില്‍
വടിവൊത്ത
കുമിളകള്‍
മെനഞ്ഞു
നീ വാ,
പകലിണ്റ്റെ ഇരുട്ടില്‍
നമുക്കു രമിക്കാം
ഇരമ്പുന്ന
നിണ്റ്റെ പിടച്ചിലുകള്‍
ഞാനറിയു-
മന്നെണ്റ്റെ നാവില്‍.
അന്നേരം
നീളവും
ചതുരവുമെത്താത്ത
നമ്മുടെ
പുല്‍പ്പായില്‍
നിനക്കു
പുറം തിരിഞ്ഞ്
കാശു കടം പറയും
ഞാന്‍.
പുലഭ്യമാടിക്കൊണ്ട്
ഗ്ളാസ്സിലേക്ക്
നീയെങ്ങെനെ
തിരികെപ്പോകും?
തട്ടിത്തൂവി
വീഴില്ലേ പിന്നേയും,
നഗരം
പണ്ടേ നേരെയല്ല.
തെറ്റിയ നഗരത്തില്‍
കോണുകള്‍ ചുറ്റി
ഈച്ചയിട്ടു പഴക്കിയ
നന്നാറി സര്‍ബത്ത്
കുടിക്കാന്‍
ഉപ്പൂറ്റി പറിഞ്ഞു
നടക്കുന്നു ഞാന്‍.
മുന്‍പില്‍
തെരുവിണ്റ്റെ വിശാലത
സൂചിക്കുഴയിലെ
നൂലു പോലെ
നീണ്ടു വലിഞ്ഞ്
കണ്ണില്‍ കിഴിയുന്നു.
തുപ്പലില്‍ ചവിട്ടി
അറപ്പില്‍
ടാറിണ്റ്റെ പുല്ലില്‍
കാലിട്ട് തൂത്ത്
കാര്‍ക്കിച്ച് തുപ്പി-
ത്തുപ്പലില്‍
അതിരുകള്‍ ചീന്തിയ
സൂര്യനേക്കണ്ട്
ചൂട് പനിക്കുന്നെവിടെയോ.
നന്നാറി സര്‍ബത്ത്
തികട്ടിണ്റ്റെ കുത്തില്‍
മധുരം മടുത്ത
ഗ്ളാസിന്‍ പുറത്ത്
പതഞ്ഞു തൂവി
കാല്‍നടവഴികളില്‍
മണം പിടിച്ച്
എനിക്ക്
മുന്‍പേ ഒഴുകുന്നു.
ഓടേണ്ടാ,
എനിക്കറിയാം
നാളെ നീ വളിക്കുമെന്ന്.
മുകള് പെരുക്കി
അര കുറുക്കിയ
ചഷകത്തില്‍
വടിവൊത്ത
കുമിളകള്‍
മെനഞ്ഞു
നീ വാ,
പകലിണ്റ്റെ ഇരുട്ടില്‍
നമുക്കു രമിക്കാം
ഇരമ്പുന്ന
നിണ്റ്റെ പിടച്ചിലുകള്‍
ഞാനറിയു-
മന്നെണ്റ്റെ നാവില്‍.
അന്നേരം
നീളവും
ചതുരവുമെത്താത്ത
നമ്മുടെ
പുല്‍പ്പായില്‍
നിനക്കു
പുറം തിരിഞ്ഞ്
കാശു കടം പറയും
ഞാന്‍.
പുലഭ്യമാടിക്കൊണ്ട്
ഗ്ളാസ്സിലേക്ക്
നീയെങ്ങെനെ
തിരികെപ്പോകും?
തട്ടിത്തൂവി
വീഴില്ലേ പിന്നേയും,
നഗരം
പണ്ടേ നേരെയല്ല.
Friday, September 7, 2007
തോന്ന്യാസച്ചിന്തകള്
അട്ടിയിട്ട
പകലുകളും
കൂറ കുത്തിയ
രാത്രികളും
ചൂരുള്ള
ചിത്രങ്ങളെ
പ്രേതങ്ങളായിളക്കി
മരിപ്പിണ്റ്റെ തിരശ്ശീലയില്‍
കറകള്‍ വീഴ്ത്തുന്നോര-
സമയത്ത്,
കനമുള്ളോരു മൌനം
പതിയിരുന്ന്
ചുമരില്‍
നഖമാഴ്ത്തിയലറുന്ന പോലെ,
കുത്തഴിഞ്ഞ്
ചിന്നിയ
നെഞ്ചില്‍
അലസമായ്
ചത്തു പൊങ്ങുന്നു
ചില
തോന്ന്യാസച്ചിന്തകള്.
പകലുകളും
കൂറ കുത്തിയ
രാത്രികളും
ചൂരുള്ള
ചിത്രങ്ങളെ
പ്രേതങ്ങളായിളക്കി
മരിപ്പിണ്റ്റെ തിരശ്ശീലയില്‍
കറകള്‍ വീഴ്ത്തുന്നോര-
സമയത്ത്,
കനമുള്ളോരു മൌനം
പതിയിരുന്ന്
ചുമരില്‍
നഖമാഴ്ത്തിയലറുന്ന പോലെ,
കുത്തഴിഞ്ഞ്
ചിന്നിയ
നെഞ്ചില്‍
അലസമായ്
ചത്തു പൊങ്ങുന്നു
ചില
തോന്ന്യാസച്ചിന്തകള്‍.
Thursday, September 6, 2007
നാറ്റം
ഒന്നാമന്‍:
മനസ്സിന്റെ
ചോരാത്ത നിശ്ചലതയാണ്
തപസ്സെങ്കില്‍,
മരണം കഴിഞ്ഞ
നിശബ്ദതയെ
നീയെന്തു വിളിക്കും?
രണ്ടാമന്‍:
ചത്ത ശവത്തിന്റെ കണ്ണിലെ
ചിരിയെന്നു
വിളിക്കും.
മൂന്നാമന്‍:
എന്തു പണ്ടാരമാണെങ്കിലും,
കുടുക്കിട്ടു കെട്ടി,
കുണ്ഢിലിനി പൊട്ടിച്ച്
ഒന്നും രണ്ടും
ഞാനിപ്പോള്‍
രണ്ടാക്കും.
ചത്തിട്ടും
അളിഞ്ഞൊന്ന്
പെറ്റതിന്
ഭാരമാകും.
തോളില്‍
തലകീഴേത്തൂങ്ങി
അനാശ്യാസകഥകള്‍
പറഞ്ഞ്
മറ്റൊന്ന്
എന്നേയും
നാറ്റിക്കും.
ഒന്നും രണ്ടും:
അങ്ങനെയങ്ങനെ
ഞങ്ങള്‍
ചരിത്രത്തിന്റെ
പാണന്മാരാകും.
മനസ്സിന്റെ
ചോരാത്ത നിശ്ചലതയാണ്
തപസ്സെങ്കില്‍,
മരണം കഴിഞ്ഞ
നിശബ്ദതയെ
നീയെന്തു വിളിക്കും?
രണ്ടാമന്‍:
ചത്ത ശവത്തിന്റെ കണ്ണിലെ
ചിരിയെന്നു
വിളിക്കും.
മൂന്നാമന്‍:
എന്തു പണ്ടാരമാണെങ്കിലും,
കുടുക്കിട്ടു കെട്ടി,
കുണ്ഢിലിനി പൊട്ടിച്ച്
ഒന്നും രണ്ടും
ഞാനിപ്പോള്‍
രണ്ടാക്കും.
ചത്തിട്ടും
അളിഞ്ഞൊന്ന്
പെറ്റതിന്
ഭാരമാകും.
തോളില്‍
തലകീഴേത്തൂങ്ങി
അനാശ്യാസകഥകള്‍
പറഞ്ഞ്
മറ്റൊന്ന്
എന്നേയും
നാറ്റിക്കും.
ഒന്നും രണ്ടും:
അങ്ങനെയങ്ങനെ
ഞങ്ങള്‍
ചരിത്രത്തിന്റെ
പാണന്മാരാകും.
Thursday, August 23, 2007
കളികള്‍
എന്റെ കുഞ്ഞേ,
നമുക്കിനി
ചിതറിത്തെറിച്ച ജീവിതത്തിന്റെ
കഷണങ്ങള്‍
പെറുക്കിക്കൂട്ടി
ജിഗ്സോ പസ്സില്‍
കളിക്കാം,
നോവിന്റെ പശ കൊണ്ട്
ഇട നികത്തി
ഈ ചിത്രം നമുക്ക്
തെറ്റി-
പ്പുനര്‍നിര്‍മിക്കാം.
അക്ക് കളിക്കാന്‍
പുറത്തിറങ്ങേണ്ട,
കളം മാറ്റിക്കളിച്ച്
ചതിക്കുഴിയിലേക്ക്
കുതി വെട്ടി
വീഴിക്കാന്‍
ദുഷ്ടിന്റെ
ശകുനികളുണ്ടപ്പുറം.
അവിടെ
ഇരുട്ടിന്റെ
കൈതപ്പൊന്തകളില്‍
പാമ്പുകള്‍
തല നീട്ടി വിളിക്കും
കോണി കളിക്കാന്‍.
ചേര്‍ന്നും പിരിഞ്ഞും
ഭ്രാന്ത് പിടിപ്പിക്കുന്ന
മാളങ്ങളില്‍
അവ നിന്നെ
വഴി തെറ്റിക്കും,
സുഖസഞ്ചാര വഴികളില്‍
പുളഞ്ഞ് ചേര്‍ന്ന്
അവ നിന്നെ ദംശിക്കും.
ഒടുവില്‍
കളിയല്ലാക്കാര്യത്തിന്റെ
ചാവ് പറമ്പില്‍
ചിതയ്ക്ക് മീതെ
കരിയുന്ന
നിന്റെ
കണ്ണുകളുടെ നിറവും
ചിതലരിക്കാത്ത
നിന്റെ
പാവക്കുഞ്ഞും
എന്നേ നീറ്റുമ്പോള്‍
എന്റെ കുഞ്ഞേ,
നിനക്കിനി കളിക്കാനാകാത്തത്
പ്രസിദ്ധമായ ആ കളി മാത്രം,
അമ്മയും കുഞ്ഞും.
പതറിയ കാഴ്ചയില്‍
നിനക്കെന്റെ
വിരല്‍തുമ്പില്‍ നിന്ന്
വഴുതാന്‍
പല പല
കളികളിനിയെത്ര ബാക്കി.
നമുക്കിനി
ചിതറിത്തെറിച്ച ജീവിതത്തിന്റെ
കഷണങ്ങള്‍
പെറുക്കിക്കൂട്ടി
ജിഗ്സോ പസ്സില്‍
കളിക്കാം,
നോവിന്റെ പശ കൊണ്ട്
ഇട നികത്തി
ഈ ചിത്രം നമുക്ക്
തെറ്റി-
പ്പുനര്‍നിര്‍മിക്കാം.
അക്ക് കളിക്കാന്‍
പുറത്തിറങ്ങേണ്ട,
കളം മാറ്റിക്കളിച്ച്
ചതിക്കുഴിയിലേക്ക്
കുതി വെട്ടി
വീഴിക്കാന്‍
ദുഷ്ടിന്റെ
ശകുനികളുണ്ടപ്പുറം.
അവിടെ
ഇരുട്ടിന്റെ
കൈതപ്പൊന്തകളില്‍
പാമ്പുകള്‍
തല നീട്ടി വിളിക്കും
കോണി കളിക്കാന്‍.
ചേര്‍ന്നും പിരിഞ്ഞും
ഭ്രാന്ത് പിടിപ്പിക്കുന്ന
മാളങ്ങളില്‍
അവ നിന്നെ
വഴി തെറ്റിക്കും,
സുഖസഞ്ചാര വഴികളില്‍
പുളഞ്ഞ് ചേര്‍ന്ന്
അവ നിന്നെ ദംശിക്കും.
ഒടുവില്‍
കളിയല്ലാക്കാര്യത്തിന്റെ
ചാവ് പറമ്പില്‍
ചിതയ്ക്ക് മീതെ
കരിയുന്ന
നിന്റെ
കണ്ണുകളുടെ നിറവും
ചിതലരിക്കാത്ത
നിന്റെ
പാവക്കുഞ്ഞും
എന്നേ നീറ്റുമ്പോള്‍
എന്റെ കുഞ്ഞേ,
നിനക്കിനി കളിക്കാനാകാത്തത്
പ്രസിദ്ധമായ ആ കളി മാത്രം,
അമ്മയും കുഞ്ഞും.
പതറിയ കാഴ്ചയില്‍
നിനക്കെന്റെ
വിരല്‍തുമ്പില്‍ നിന്ന്
വഴുതാന്‍
പല പല
കളികളിനിയെത്ര ബാക്കി.
Saturday, August 18, 2007
അപ്പാര്ത്തീഡ്
സൂര്യന്‍
നീളത്തില്‍ ജനിച്ച്
കുറുകി
ദീര്‍ഘിച്ച് കുനിഞ്ഞ്
ചിതറി
മരിക്കുമ്പോള്‍
വറ ചട്ടിയില്‍
കിടന്നാത്മാക്കള്‍ ചോദിക്കും,
ഇന്നത്തെ
ഇരുട്ടിന്റെ കുഞ്ഞ്
സവര്‍ണ്ണനോ അവര്‍ണ്ണനോ?
പുന:സൃഷ്ടിയുടെ മൂര്‍ച്ഛയ്യില്‍
പെട്ടകത്തിലിരുന്നൊരു
സവര്‍ണ്ണനായ
കാക്ക ചിലയ്ക്കും,
ഇനി
കാക്കയുഗം.
നീളത്തില്‍ ജനിച്ച്
കുറുകി
ദീര്‍ഘിച്ച് കുനിഞ്ഞ്
ചിതറി
മരിക്കുമ്പോള്‍
വറ ചട്ടിയില്‍
കിടന്നാത്മാക്കള്‍ ചോദിക്കും,
ഇന്നത്തെ
ഇരുട്ടിന്റെ കുഞ്ഞ്
സവര്‍ണ്ണനോ അവര്‍ണ്ണനോ?
പുന:സൃഷ്ടിയുടെ മൂര്‍ച്ഛയ്യില്‍
പെട്ടകത്തിലിരുന്നൊരു
സവര്‍ണ്ണനായ
കാക്ക ചിലയ്ക്കും,
ഇനി
കാക്കയുഗം.
Friday, August 17, 2007
മൂടില്ലാസംസ്കൃതി
പന്ത്രണ്ടു കഴിഞ്ഞ്
പതിമൂന്നാമത്തെക്കുഞ്ഞിനെ പറയി പെറ്റപ്പോള്‍
ഭോഗിച്ചു മടുക്കാത്ത വരരുചി ചോദിച്ചു,
"മലദ്വാരമുണ്ടോ അതിനു?"
പെറ്റു തളര്‍ന്ന പറയി പറഞ്ഞു,
"ഇല്ല."
സത്യമായിരുന്നു.
"മലദ്വാരമരുളാത്ത ദൈവം
അതിനു തക്ക ഇരയുമരുളും
വരൂ."
പറയിയുടെ കറുപ്പില്‍
കണ്ണു മയങ്ങിയ വരരുചിയും
അടുത്ത വയര്‍വീര്‍പ്പിനായി
പുറകെ നടന്ന പതിവൃതയും
അവനെ
മൂട്ടില്ലാകുന്നിലപ്പനാക്കി പ്രതിഷ്ഠിച്ചില്ല.
അവന്‍ വളര്‍ന്നു,
ഉള്ളതെല്ലാം വിഴുങ്ങി
വിഴുങ്ങിയതു
ഛര്‍ദ്ദിക്കുന്ന
ഛര്‍ദ്ദിക്കുന്നതാഹരിക്കുന്ന
മൂടിന്‍റ്റെ വിങ്ങല്‍ സഹിക്കാനാവാത്ത
ഒരു ജനതയുടെയും,
വിസര്‍ജ്യങ്ങളില്ലാത്ത
തെളിഞ്ഞ മണ്ണിന്‍റ്റെയും
കുലദൈവമായി.
പതിമൂന്നാമത്തെക്കുഞ്ഞിനെ പറയി പെറ്റപ്പോള്‍
ഭോഗിച്ചു മടുക്കാത്ത വരരുചി ചോദിച്ചു,
"മലദ്വാരമുണ്ടോ അതിനു?"
പെറ്റു തളര്‍ന്ന പറയി പറഞ്ഞു,
"ഇല്ല."
സത്യമായിരുന്നു.
"മലദ്വാരമരുളാത്ത ദൈവം
അതിനു തക്ക ഇരയുമരുളും
വരൂ."
പറയിയുടെ കറുപ്പില്‍
കണ്ണു മയങ്ങിയ വരരുചിയും
അടുത്ത വയര്‍വീര്‍പ്പിനായി
പുറകെ നടന്ന പതിവൃതയും
അവനെ
മൂട്ടില്ലാകുന്നിലപ്പനാക്കി പ്രതിഷ്ഠിച്ചില്ല.
അവന്‍ വളര്‍ന്നു,
ഉള്ളതെല്ലാം വിഴുങ്ങി
വിഴുങ്ങിയതു
ഛര്‍ദ്ദിക്കുന്ന
ഛര്‍ദ്ദിക്കുന്നതാഹരിക്കുന്ന
മൂടിന്‍റ്റെ വിങ്ങല്‍ സഹിക്കാനാവാത്ത
ഒരു ജനതയുടെയും,
വിസര്‍ജ്യങ്ങളില്ലാത്ത
തെളിഞ്ഞ മണ്ണിന്‍റ്റെയും
കുലദൈവമായി.
Saturday, August 11, 2007
നുറുങ്ങു വിപ്ലവം
തൊലിപ്പുറത്തെ വിപ്ലവമാണ് സൌന്ദര്യം,
തൊലിക്കകത്തെ വിപ്ലവം വികാരവും;
ഒരു തൊലിയുടെ രണ്ടു വശങ്ങള്‍
ആദ്യവിപ്ലവത്തിനു വീര്യമയയുമ്പോള്‍,
രണ്ടാമത്തേതും കോടി പുതയ്ക്കും
ശരീരരതി മാറിപ്പിന്നെ,
ആത്മരതി തേടുന്ന പ്രക്രിയ.
തൊലിക്കകത്തെ വിപ്ലവം വികാരവും;
ഒരു തൊലിയുടെ രണ്ടു വശങ്ങള്‍
ആദ്യവിപ്ലവത്തിനു വീര്യമയയുമ്പോള്‍,
രണ്ടാമത്തേതും കോടി പുതയ്ക്കും
ശരീരരതി മാറിപ്പിന്നെ,
ആത്മരതി തേടുന്ന പ്രക്രിയ.
Monday, July 30, 2007
നരകപുരാണം
കണ്ണുകള്‍ തുരന്ന്,
ചെവിയിലീയമുരുക്കി,
നാവു പിഴുത്,
എനിക്കലട്ടിയ അസ്തിത്വദു:ഖമെന്നിലൂര്‍ദ്ധ്വം വലിച്ചെന്ന്
ഞാന്‍ കൊതിച്ചു.
ദുരയുടെ മിടിപ്പും, സിരയില്‍ വിഷവും,
ഭ്രാന്തന്‍ വേഗവും
നുര കുത്തിയപ്പോള്‍
കണ്ണു സ്ത്രീയില്‍ വച്ചു
ചെവി ചുണ്ടില്‍ പതിച്ചു
നാക്ക് സാത്താനു സുവിശേഷം പാടി
മുലപ്പാലില്‍ ഞരമ്പു മുറിച്ചും, പൊക്കിളിനു തീ വച്ചും
എന്നെ വ്യഭിചരിച്ചു ഞാന്‍ വിശുദ്ധനായി.
ചെവിയിലീയമുരുക്കി,
നാവു പിഴുത്,
എനിക്കലട്ടിയ അസ്തിത്വദു:ഖമെന്നിലൂര്‍ദ്ധ്വം വലിച്ചെന്ന്
ഞാന്‍ കൊതിച്ചു.
ദുരയുടെ മിടിപ്പും, സിരയില്‍ വിഷവും,
ഭ്രാന്തന്‍ വേഗവും
നുര കുത്തിയപ്പോള്‍
കണ്ണു സ്ത്രീയില്‍ വച്ചു
ചെവി ചുണ്ടില്‍ പതിച്ചു
നാക്ക് സാത്താനു സുവിശേഷം പാടി
മുലപ്പാലില്‍ ഞരമ്പു മുറിച്ചും, പൊക്കിളിനു തീ വച്ചും
എന്നെ വ്യഭിചരിച്ചു ഞാന്‍ വിശുദ്ധനായി.
Saturday, July 28, 2007
രസം ബീഭത്സം
വല:
ജീവിതം ചിലയിടത്തു നിന്നും തുടങ്ങുന്നു,
ഒഴുക്കു വെള്ളത്തിലേക്കു മഴയെന്ന പോലെ.
വഴികള്‍ നേരെയും പുളഞ്ഞും മുന്‍പോട്ട്.
ജീവിതം!
കാലം!
തിരിഞ്ഞൊന്നു നോക്കൂ!
പൂത്ത മുളങ്കാടിന്‍ തണലില്‍
നീ കണ്ട സ്വപ്നങ്ങള്‍!
നീളുന്ന വെയില്‍ച്ചീന്തില്‍ ചിരിക്കുന്ന വെള്ളിക്കൊലുസും,
മുള്‍വേലിക്കിരുപുറം പൂത്ത പൂച്ചില്ലകളും,
സിന്ദൂരം വാരിപ്പൂശിയ പെണ്ണിന്‍ കവിളിണകളും.
നെടിയൊരു നിശ്വാസത്തിനും നിനക്കര്‍ഹതയില്ല
നടന്നു കൊള്ളൂ,
ചതുപ്പുകള്‍ നിനക്കായി കാത്തിരിക്കുന്നു.
വേടന്‍:
കടുംചായം പുരട്ടി വേഷങ്ങള്‍ക്കിടയില്‍
നീയുമൊരു വേഷം
തീത്തെയ്യമായി കനലിലിറങ്ങിക്കൊള്ളൂ,
താളച്ചുവടുകള്‍ വഴി കാട്ടിയേക്കും
ഇനി പുഴയുടെ തണുപ്പിലേക്ക്
പാമ്പുകള്‍ നിറഞ്ഞ ഊടു വഴിയിലൂടെ.
പ്രാക്കള്‍:
ഓര്‍മ്മകള്‍ കത്തിത്തീര്‍ന്ന പന്തങ്ങള്‍ പോലെ,
കരി പിടിച്ചിരുണ്ടവ
വെളിച്ചമില്ല; ഒരല്‍പ്പം ചൂടു മാത്രം.
അവസ്ഥാന്തരം:
ഇനിയൊരവസരം,
ഡെമോക്ളിസിന്‍റ്റെ വാളില്‍ പിടിച്ചു കയറാം നിനക്ക്
തൊലി ഇന്‍ഷ്യുര്‍ഡ് ആണെങ്കില്‍.
അനന്തരം:
വേടന്‍റ്റെ ഔചിത്യത്തേയും മറി കടന്ന്
പ്രാക്കള്‍ വലയുമായി പറക്കുന്നില്ലല്ലോ-
യെന്നെനിക്ക്.....
ജീവിതം ചിലയിടത്തു നിന്നും തുടങ്ങുന്നു,
ഒഴുക്കു വെള്ളത്തിലേക്കു മഴയെന്ന പോലെ.
വഴികള്‍ നേരെയും പുളഞ്ഞും മുന്‍പോട്ട്.
ജീവിതം!
കാലം!
തിരിഞ്ഞൊന്നു നോക്കൂ!
പൂത്ത മുളങ്കാടിന്‍ തണലില്‍
നീ കണ്ട സ്വപ്നങ്ങള്‍!
നീളുന്ന വെയില്‍ച്ചീന്തില്‍ ചിരിക്കുന്ന വെള്ളിക്കൊലുസും,
മുള്‍വേലിക്കിരുപുറം പൂത്ത പൂച്ചില്ലകളും,
സിന്ദൂരം വാരിപ്പൂശിയ പെണ്ണിന്‍ കവിളിണകളും.
നെടിയൊരു നിശ്വാസത്തിനും നിനക്കര്‍ഹതയില്ല
നടന്നു കൊള്ളൂ,
ചതുപ്പുകള്‍ നിനക്കായി കാത്തിരിക്കുന്നു.
വേടന്‍:
കടുംചായം പുരട്ടി വേഷങ്ങള്‍ക്കിടയില്‍
നീയുമൊരു വേഷം
തീത്തെയ്യമായി കനലിലിറങ്ങിക്കൊള്ളൂ,
താളച്ചുവടുകള്‍ വഴി കാട്ടിയേക്കും
ഇനി പുഴയുടെ തണുപ്പിലേക്ക്
പാമ്പുകള്‍ നിറഞ്ഞ ഊടു വഴിയിലൂടെ.
പ്രാക്കള്‍:
ഓര്‍മ്മകള്‍ കത്തിത്തീര്‍ന്ന പന്തങ്ങള്‍ പോലെ,
കരി പിടിച്ചിരുണ്ടവ
വെളിച്ചമില്ല; ഒരല്‍പ്പം ചൂടു മാത്രം.
അവസ്ഥാന്തരം:
ഇനിയൊരവസരം,
ഡെമോക്ളിസിന്‍റ്റെ വാളില്‍ പിടിച്ചു കയറാം നിനക്ക്
തൊലി ഇന്‍ഷ്യുര്‍ഡ് ആണെങ്കില്‍.
അനന്തരം:
വേടന്‍റ്റെ ഔചിത്യത്തേയും മറി കടന്ന്
പ്രാക്കള്‍ വലയുമായി പറക്കുന്നില്ലല്ലോ-
യെന്നെനിക്ക്.....
Tuesday, July 24, 2007
അളക്കല്‍
ചോദ്യങ്ങള്‍ക്കുത്തരം മുട്ടിക്കുന്ന സൂചികയാണു നീ
ചോര്‍ന്ന കൈവിരലുകള്‍ക്കു മീതെയുള്ള കീറലും.
നെഞ്ചിലെ മാപിനിയില്‍ നിന്റെയളവുകള്‍ കുറഞ്ഞപ്പോള്‍
മുറിവുകള്‍ മൂടി, ചോര വറ്റി.
നിന്നില്‍ എന്നെ ഞാന്‍ ജീവിപ്പിച്ചതു
ആരെന്നെറിയനാല്ല; എന്തെന്നെറിയാനായിരുന്നു.
എന്നില്‍ നിന്നു നിന്നിലേക്കളക്കുമ്പോള്‍
നിന്നില്‍ നിന്നെന്നിലേക്കുള്ള ദൂരം കൂടുന്നു.
മൂടലില്‍ വിരലുകള്‍ ഞാന്‍ നീട്ടിയപ്പോള്‍
കൂട്ടിത്തൊടാതെ പോയതു നിന്റെ കാര്യം
ഇപ്പോള്‍ ഞാന്‍ നോക്കുന്നതെന്റെ കാര്യവും.
ചോര്‍ന്ന കൈവിരലുകള്‍ക്കു മീതെയുള്ള കീറലും.
നെഞ്ചിലെ മാപിനിയില്‍ നിന്റെയളവുകള്‍ കുറഞ്ഞപ്പോള്‍
മുറിവുകള്‍ മൂടി, ചോര വറ്റി.
നിന്നില്‍ എന്നെ ഞാന്‍ ജീവിപ്പിച്ചതു
ആരെന്നെറിയനാല്ല; എന്തെന്നെറിയാനായിരുന്നു.
എന്നില്‍ നിന്നു നിന്നിലേക്കളക്കുമ്പോള്‍
നിന്നില്‍ നിന്നെന്നിലേക്കുള്ള ദൂരം കൂടുന്നു.
മൂടലില്‍ വിരലുകള്‍ ഞാന്‍ നീട്ടിയപ്പോള്‍
കൂട്ടിത്തൊടാതെ പോയതു നിന്റെ കാര്യം
ഇപ്പോള്‍ ഞാന്‍ നോക്കുന്നതെന്റെ കാര്യവും.
Subscribe to:
Comments (Atom)