Thursday, May 22, 2008

മൈര്

മറ്റൊന്നുമല്ല
എന്‍റെ മുടി അവിടിവിടെ
നരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു
ഭാഗ്യനരയെന്നും
ബുദ്ധിയുടെ ലക്ഷണമെന്നും
ചിന്തയുടെ ആധിക്യമെന്നും
പല പല വ്യാഖ്യാനങ്ങള്‍
ആരെന്നാ പറഞ്ഞാലും
നരയ്ക്കുന്നതെന്‍റെ മുടിയല്ലേ
മൈര്

Thursday, May 8, 2008

പ്രണയം ഒരു ബോറന്‍ ഫ്രെയിം

പ്രണയമേ
നീ വരൂ
നമുക്കീ പളുങ്ക് കൊട്ടാരങ്ങള്‍
ഒന്നൊഴിയാതെ തച്ചുടയ്ക്കാം
ഗന്ധകം മണക്കുന്ന പൂന്തോട്ടങ്ങള്‍
തീ കൊടുത്തു രസിക്കാം
സ്വസ്ഥതയുടെ താഴ്വാരങ്ങള്‍
ഓരോ പിടി മണ്ണു കൊണ്ടു നിറയ്ക്കാം

പ്രണയമേ
പറഞ്ഞാലുമെഴുതിയാലും തീരാത്ത
നൊമ്പരങ്ങളുടെ അസമവാക്യമേ

പുളയുന്ന ഉടലുകളില്‍
നാഗങ്ങള്‍ പൂക്കുമ്പോള്‍
നാഭികള്‍ ചുറ്റി
കിതപ്പുകളുരഗസഞ്ചാരം ചെയ്യുമ്പോള്‍
വല പൊട്ടിയൊരു ചിലന്തിയൂര്‍ന്ന്
നെഞ്ചുകളില്‍ കൂടു കൂട്ടുമ്പോള്‍
വിഷലിപ്തമാത്രകളില്‍
നീ പെറ്റ കുഞ്ഞുങ്ങളെ
നീ തന്നെ തിന്നു കൂട്ടുമ്പോള്‍

പ്രണയമേ
വെറുത്തിഷ്ട്പ്പെട്ടു പോകുന്ന
പ്രാണന്‍റെ നിര്‍ധാരണമൂല്യമേ

നീ വരൂ
നമുക്കീ ജീവന്‍‌റെ
ചന്ദന വാതിലടച്ചിടാം
നീര്‍വറ്റി വരളുമ്പോള്‍
പിരിയുന്ന സങ്കടങ്ങളാകാം
ഇരുദിക്കിലും തിരിയുന്ന കാറ്റിന്‍റെ ചില്ലകളിലെ
ഇരുളില്‍ കരയുന്ന മൌനങ്ങളാകാം

പ്രണയമേ

Tuesday, May 6, 2008

ജീ, മ

ജീവിതം:
എങ്ങിനെയെങ്കിലും ഒന്നു മരിച്ചു കിട്ടിയാല്‍ മതിയായിരുന്നു.
മരണം:
ഇനിയെങ്കിലും ഒന്നു ജീവിച്ചു കണ്ടാല്‍ മതിയായിരുന്നു.