Tuesday, July 24, 2007

അളക്കല്‍

ചോദ്യങ്ങള്‍ക്കുത്തരം മുട്ടിക്കുന്ന സൂചികയാണു നീ
ചോര്‍ന്ന കൈവിരലുകള്‍ക്കു മീതെയുള്ള കീറലും.

നെഞ്ചിലെ മാപിനിയില്‍ നിന്റെയളവുകള്‍ കുറഞ്ഞപ്പോള്‍
മുറിവുകള്‍ മൂടി, ചോര വറ്റി.


നിന്നില്‍ എന്നെ ഞാന്‍ ജീവിപ്പിച്ചതു
ആരെന്നെറിയനാല്ല; എന്തെന്നെറിയാനായിരുന്നു.


എന്നില്‍ നിന്നു നിന്നിലേക്കളക്കുമ്പോള്‍
നിന്നില്‍ നിന്നെന്നിലേക്കുള്ള ദൂരം കൂടുന്നു.


മൂടലില്‍ വിരലുകള്‍ ഞാന്‍ നീട്ടിയപ്പോള്‍
കൂട്ടിത്തൊടാതെ പോയതു നിന്റെ കാര്യം
ഇപ്പോള്‍ ഞാന്‍ നോക്കുന്നതെന്റെ കാര്യവും.

2 comments:

സുനീഷ് said...

സസ്കാറ്റൂണിലിന്നലെ നാല്‍പ്പതു ഡിഗ്രി ചൂടില്‍ തോന്നിയ ഭ്രാന്താണിത്‌. ചൂടിറങ്ങുമ്പോള്‍ ശരിയാകുമായിരിക്കും.

ടി.പി.വിനോദ് said...

കവിത കൊള്ളാം...
ഭാഷയില്‍ കുറേകൂടി ശ്രദ്ധിച്ച് ഒരു മുറുക്കമുണ്ടാക്കാമായിരുന്നുവെന്ന് തോന്നി..
പോരട്ടെ നല്ല കവിതകള്‍...