അട്ടിയിട്ട
പകലുകളും
കൂറ കുത്തിയ
രാത്രികളും
ചൂരുള്ള
ചിത്രങ്ങളെ
പ്രേതങ്ങളായിളക്കി
മരിപ്പിണ്റ്റെ തിരശ്ശീലയില്‍
കറകള്‍ വീഴ്ത്തുന്നോര-
സമയത്ത്,
കനമുള്ളോരു മൌനം
പതിയിരുന്ന്
ചുമരില്‍
നഖമാഴ്ത്തിയലറുന്ന പോലെ,
കുത്തഴിഞ്ഞ്
ചിന്നിയ
നെഞ്ചില്‍
അലസമായ്
ചത്തു പൊങ്ങുന്നു
ചില
തോന്ന്യാസച്ചിന്തകള്.
3 comments:
എന്തൊക്കെയോ ചിന്തകള്‍.
ചിന്തിച്ചാലൊരന്തോമില്ല ചിന്തിച്ചില്ലേലൊരു കുന്തൊമില്ല...
ചന്തമുള്ള ചിന്തകള്‍.
ചിന്തിക്കാന്‍ വേണ
മല്പം സമയം
ചിന്തിക്കാന്‍ നേര-
മൊട്ടുമില്ലാതെ ഞാന്‍
പോട്ടെ...
സലാം!!
Post a Comment