ഇന്നലെ
നീയെന്നെയന്വേഷിച്ച്
ഇവിടെ വന്നിരുന്നോ?
ഉവ്വ്,
ഓടിയകലുമ്പോള്‍
ഞാനോര്‍ത്തു
നിന്റെയടിവസ്ത്രം
എന്മേല്
പറ്റിപ്പിടിച്ചിരിക്കുന്നെന്ന്.
അറപ്പ് തോന്നി-
പ്പെട്ടെന്ന്
തിരിച്ചതാണ്
ഊരിയെറിയാന്‍.
ശരി,
എങ്കില്‍
എന്നെയും കൂടി
തിരിച്ചു തരൂ.
എളുപ്പമല്ലേ,
നിനക്കുമെനിയ്ക്കുമിടയ്ക്കുള്ള
ചാലകം
നീ തന്നെ
തല്ലിപ്പൊട്ടിയ്ക്കൂ,
ഒരു ചീളെടുത്ത്
മാറില്‍ നീ
മൃദുവായിറക്കൂ
ഓര്‍മ്മകളെ
വേദനിപ്പിക്കാതെ.
ചുകപ്പെന്നെ
മറച്ചില്ലെങ്കില്‍
മുറിവില്‍ നിന്നും
തല പൊക്കി
ഞാന്‍
നിന്നെ നോക്കിച്ചിരിക്കും,
വെളിച്ചം മങ്ങുമ്പോള്‍
അകലാം നമുക്ക്.
പിന്നെ
നിന്നെയന്വേഷിക്കേണ്ട
കാര്യമെനിക്കില്ല,
ബാക്ടീരിയകള്‍
സുഖവിവരമന്വേഷിച്ച്
വന്നു കൊള്ളും.
4 comments:
ഇന്നെന്താ എല്ലാവരും അവശ കാമുകരാണല്ലോ :)
നല്ല വരികള്‍.
-സുല്‍
ഇങ്ങനേയും ഒരു വ്യാഖ്യാനമോ? ഞാനിത് നിര്‍ത്തേണ്ടി വരുമെന്നാ തോന്നുന്നെ...
കൊള്ളാം
തുടരുക
Post a Comment