Monday, December 24, 2007

ബ്രോയിലര്

കുറച്ച് നാളായ്
എന്നെത്തന്നെ
തിരിച്ചും മറിച്ചുമിട്ട്
ഭോഗിക്കുകയായിരുന്നു ഞാന്.
രോമകൂപങ്ങള്ക്ക് മേല്
ചെകിളകള് വളര്ത്തി
അഴുക്കിന്റെ ബീജങ്ങളെയുണര്ത്തി
കണ്ടതും കേട്ടതുമായ്
സംയോഗം നടത്തി
ഒരു സൈഗോട്ടിനെ-
യുത്പാദിപ്പിക്കുമ്പോഴാണതറിഞ്ഞത്
ഞാനൊരു ബ്രോയിലറാണ്.
എന്നാലുമിപ്പോഴും
ചാരുകസേരയില്
ചൂട് പറ്റിക്കിടക്കുന്നുണ്ട്
പേരറിയാവുന്ന
എന്തൊക്കെയോ.

5 comments:

Sanal Kumar Sasidharan said...

രണ്ടു ദിവസം മുന്‍പ് ലാപുടയുമായി പൊതുവില്‍ കവിതയെക്കുറിച്ചു സംസാരിക്കുകയായിരുന്നു.അദ്ദേഹം പറഞ്ഞതാണ്.അറിഞ്ഞോ അറിയാതെയോ എല്ലാറ്റിനേയും ദാര്‍ശനികവല്‍ക്കരിക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട് ഈ കാലത്ത് എന്ന്.അതിനോട് ഞാനും യോജിക്കുന്നു.ലാപുട മറ്റൊന്നുകൂടി പറഞ്ഞു കവിതകളുടെ അവസാനം നമ്മളൊക്കെ-അതില്‍ ഞാനും ഉള്‍പ്പെടും എന്നു വിശ്വസിക്കുന്നു-ബോധപൂര്‍വ്വം ദാര്‍ശനികപരമാക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് വരികള്‍ എഴുതി നിര്‍ത്തുന്നതുപോലും ഈ പ്രശ്നത്തിന് ഒരുദാഹരണമാണ് എന്ന്.നോക്കുമ്പോള്‍ അതു ശരിയാണ്.കവിത അവസാനിപ്പിക്കാന്‍ ആണോ നാം ഇങ്ങനെ ചെയ്യുന്നത്.കവിത അവസാനിക്കേണ്ടതുണ്ടോ?(ഞാന്‍ ഇതില്‍ നിന്നൊക്കെ മുക്തനെന്നല്ല പറഞ്ഞത്.)

എന്നാലുമിപ്പോഴും
ചാരുകസേരയില്
ചൂട് പറ്റിക്കിടക്കുന്നുണ്ട്
പേരറിയാവുന്ന
എന്തൊക്കെയോ.

ഈ വരികളെയാണ് ഞാന്‍ ഉദ്ദേശിച്ചത്.അത് ഏച്ചുകെട്ടലാണോ.!

സുനീഷ് said...

മാഷ് പറഞ്ഞത് ശരിയാണ്... കവിതയ്ക്ക് ഒരു വിരാമമിടാന് ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയ ഒരു ശ്രമം എന്റെ ഭാഗത്ത് നിന്നും നടക്കാറുണ്ട്. പിന്നെ ഈ കവിത എഴുതിത്തുടങ്ങിയപ്പോള് എന്താണ് എഴുതാന് പോകുന്നതെന്ന് എനിക്ക് തന്നെ വ്യക്തമായ ചിത്രം ഉണ്ടായിരുന്നില്ല... അത് കവിതയുടെ അവസാനം പ്രതിഫലിച്ചു എന്നു മാത്രം.

Unknown said...

u call this kavitha?
i pity u

സുനീഷ് said...

വേണമെന്നുണ്ടെന്കില് വായിച്ചാല് മതി മി. നല്ലവന്. കമന്റ് ഓപ്ഷന് ഞാന് തുറന്നിട്ടുണ്ടെന്ന് വച്ച് ആ സ്വാതന്ത്ര്യം കയറി ദുരുപയോഗം ചെയ്യാന് നോക്കരുത്.

സുനീഷ് said...

കുറേ നാളായി എഴുതാത്തതിന്റെ ആ ഉഷ്ണം കാരണം കോഴിയെ ഓടിച്ചിട്ട് മുട്ടയിടീക്കുന്നത് പോലെ എഴുതിയ കവിതയാണിത്...