Tuesday, December 25, 2007

കല്ലുകള്

സാമ്പാറിന്റെയും ഉഴുന്നുവടയുടെയും
അവശിഷ്ടം പറ്റിപ്പിടിച്ച
അലൂമിനിയംഫോയില് പാത്രങ്ങള്
കാപ്പിമട്ടുണങ്ങിയ പേപ്പര് ഗ്ളാസ്സുകള്
കരി ഓയില്
മുകളില് നിന്നു തെറിച്ച് വീണുണങ്ങിയ മലം
ചുറ്റും പോച്ചക്കാടുകളില്
വെളുപ്പിനാറരമണിക്ക് മുന്പ്
വന്നിരിക്കുന്നവരുടെ മുക്കലുകള്
പാലും കൊണ്ട് പോകുന്ന‌
പെണ്കുട്ടികളുടെ പാരഗണ് ചെരിപ്പിന്റെ വേഗം
താഴെ വരമ്പിലൂടെ നടന്നു പോകുന്ന
പണിയാളത്തിപ്പെണ്ണുങ്ങളുടെ വര്ത്തമാനം
പാലത്തിന് താഴെയാറ്റില് കുളിക്കുന്ന
പിള്ളേര്ടെയാര്പ്പ്
അലക്ക് കല്ലില്
വീഴുന്ന വിഴുപ്പിന്റെയൊച്ച‌
വീശി വിരിഞ്ഞ് വീഴുന്ന മീന്‍വലയുടെ സീല്ക്കാരം
ഇരുട്ട് കനക്കുമ്പോള് കേള്ക്കുന്ന
സ്വവര്ഗ്ഗ ഭോഗികളുടെ കിതപ്പ്
തിളയ്ക്കുന്ന വെയിലില് വീണ്
ഉപ്പാകുന്ന പണിക്കാരന്റെ വിയര്പ്പ്
ഇന്നലെ ആത്മഹത്യ ചെയ്ത‌
എസ്.എസ്.എല്.സി മൂന്നാം വട്ടവും തോറ്റ‌
പെണ്ണിന്റെ ചോര‌
ഒരു ട്രെയിന് പോകുന്ന ശബ്ദത്തിനപ്പുറം പറയാന്
എത്ര കഥകളുണ്ട്
തീവണ്ടിപ്പാളത്തില്

കഥയറിയാതെ കിടക്കുന്നയീ പാറക്കല്ലുകള്ക്ക്.

8 comments:

സുനീഷ് said...

കുറെ കാല് പൊള്ളിച്ചിട്ടുള്ളതാണീ കല്ലുകള്...

lost world said...

സുനീഷേ,ഇതും കലക്കന്‍...

കുറുമാന്‍ said...

കവിത നന്നായി.......ശരിയാണ്.....

പാറക്കല്ലുകള്‍ കഥ പറയാന്‍ തുടങ്ങിയാല്‍!!!

സുല്‍ |Sul said...

:)

Sanal Kumar Sasidharan said...

ഒരാള്‍ താളം കണ്ടെത്തിയാല്‍ പിന്നെ സം‌ഗീതം പ്രവഹിക്കും.കേള്‍ക്കട്ടെ കഥകള്‍ :)

സുനീഷ് said...

വിഷ്ണുമാഷേ നന്ദി...
കുറുമാന് നന്ദി... പാറക്കല്ലുകള് കഥ പറയട്ടല്ലേ?
സുല് :)
സനാതനന് മാഷേ നന്ദി... താളം കണ്ടെത്താനുള്ള പിടച്ചില് ആയിരുന്നു ബ്രോയിലറ് എന്ന കവിത.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നന്നായിട്ടുണ്ട്..

പാമരന്‍ said...

ഇതും കിടിലന്‍ തന്നെ സുനീഷ്‌ സാറെ.. ഒരു ചിത്രം കണ്ടതു പോലെ...

ചില അധികപ്പറ്റുകള്‍ മുഴച്ചു നില്‍പ്പുണ്ടോന്ന് പാമരനൊരു സംശയം.. (സംശയം മാത്രം.. തെറ്റു കണ്ടുപിടിക്കാനുള്ള വെവരമൊന്നും ഈ പാമരനില്ലേയ്‌)

അലൂമിനിയംഫോയില്‍ പാത്രങ്ങള്‌
പാരഗണ്‌ ചെരിപ്പിന്‍റെ വേഗം..