ശാന്തിയുടെ ഭര്‍ത്താവ്
രാത്രികളില്‍
അയാള്ടെ പെട്ടിലാമട്ര*
ഇട്ടിരുന്നത്
ഞങ്ങടെ മുറ്റത്തായിരുന്നു.
താഴേപ്പറമ്പിന്റെ മൂലയ്ക്ക് നില്ക്കുന്ന
പുളിമരത്തിലെ വാളന്‍പുളി
ഞാന്‍ കയറി പറിച്ചിടുമ്പോഴാണ്
ഒരുമ്പെട്ടവള്‍ ചീറി വന്നത്.
ഞങ്ങടെ പറമ്പില്‍
പുളി കുലുക്കിയിടാന് പറ്റൂല്ല
കൊല്ലിയില്‍* വീണ് ചീഞ്ഞാ
ഞങ്ങള്‍ തന്നെ നാറ്റം സഹിക്കണം.
"പുളിമരം അതിരിനപ്പുറമിപ്പുറം
പടര്‍ന്നത് ഞങ്ങടെ കുറ്റാ?"
എന്ന വല്യമ്മച്ചീടെ ചോദ്യത്തിന്
അവളുത്തരം പറഞ്ഞത്
തെറി കൊണ്ടായിരുന്നു.
വല്യമ്മച്ചി ചീത്ത പറയുന്നത്
ആദ്യമായി കേട്ട് തരിച്ചിരുന്നതന്നാണ്
"നിങ്ങടെ ഒരു മൈ---ലും
ഞങ്ങടെ പുളി വിഴൂല്ലാ..."
പിറുപിറുത്തോണ്ടവളും
തുറിച്ച് നോക്കിക്കോണ്ടവടെ
രണ്ട് പിള്ളേരും തിരിച്ച് പോയി.
കഴുവേര്ടമോള് കാരണം
എനിക്കായിരുന്നു പണി മുഴുവനും
തോട്ടിക്കമ്പ് കൊണ്ട് സൂക്ഷിച്ച്
ഇപ്പുറത്തോട്ട് തന്നെ പറിച്ചിടണം.
നടവഴിയിലേക്ക് പോകാനിതുങ്ങക്ക്
വേലിയുടെ മൂല പൊളിച്ച്
പറമ്പിക്കൂടെ നടപ്പാത കൊടുത്തതാണ്
നമ്മള് ചെയ്ത തെറ്റെന്ന് പറഞ്ഞ്
വല്യച്ചന് പിറ്റേ ആഴ്ച തന്നെ
കരിന്കല്ലിറക്കിയതിരില് കമ്പിവേലി കെട്ടിച്ചു.
വല്ലവന്റേയും വണ്ടി കയറ്റിയിടാതിരിക്കാന്
വീടിന് മതിലും കെട്ടി.
അടുക്കളപ്പുറത്ത്
വല്യമ്മച്ചിയുടെ സില്ബന്ധിപ്പെണ്ണുങ്ങള്
തോരന്‍ ചക്കക്കവണി വെട്ടിയരിയുമ്പോളാണ്
ഇലവന് കെവി ലൈനിടാന്‍ വന്ന
തമിഴന്മാരുടെ കൂടെ
ശാന്തി പോയതും തിരിച്ച് വന്നതും
മുറിഞ്ഞ് മുറത്തില്‍ വീണത്.
അതിര് പ്രശ്നത്തില്‍
അപ്പുറത്തെ സാറിന്റെയാണ്മക്കള്
ശാന്തിയുടെ ഭര്ത്താവിനെത്തല്ലിയതും
ശാന്തിയെ പേടിപ്പിച്ചതും
സാറിന്റെയിളയ ചെക്കന്
സ്റ്റണ്ട് സിനിമ പോലെയാണ്
ഞങ്ങളെ
പറഞ്ഞു കേള്‍പ്പിച്ചത്.
എന്നാലും
പറമ്പിന്റെ മൂലയ്ക്കത്തെ
മാവിന്റെ കൊമ്പില്‍
പഠിയ്കാനെന്ന് പറഞ്ഞ്
കയറിയിരിക്കുമ്പോള്‍
എന്റെ കണ്ണെന്നും
അതിര്‍ത്തി കടന്നും നീളുമായിരുന്നു
പ്ളാസ്റ്റിക്ക് ചാക്ക് കൊണ്ട് മറച്ചൊരു കുളിമുറിയില്‍
വെളിപ്പെടാന്‍ സാധ്യതയുള്ള
കറുത്ത മുലക്കണ്ണുകളേയന്വേഷിച്ച്.
നാട് വിട്ട് കുറെ നാള് നിന്നപ്പോളെല്ലാം മറന്നു.
തിരിച്ച് വന്നപ്പോഴാണ് കണ്ടത്
എരണം കെട്ടവള് മുക്കവലയില്‍ നിന്ന് തെണ്ടുന്നു
വിശക്കുന്നെന്ന് പറഞ്ഞ്.
കടന്ന് പോകുമ്പോള്‍
ഇതു വരെ കണ്ടിട്ടില്ലാത്ത
ശുഷ്ക്കിച്ച രണ്ട് മുലക്കണ്ണുകള്‍
ഈ രംഗം ഒപ്പിയെടുക്കുന്നുണ്ടോ-
യെന്നായിരുന്നെന്റെ വിചാരം.
--------------------------------------------------------------------------
*പെട്ടിലാമട്ര = പെട്ടിഓട്ടോ
*കൊല്ലി = ചെറിയ കിണര്‍
12 comments:
എല്ലാവര്ക്കും ക്രിസ്മസ്, നവവത്സരാശംസകള്‍.
ശാന്തി ചീറി...
ക്രിസ്മസ് നവവത്സരാശംസകള്‍...
സുനീഷ്,
അതിമനോഹരമായ ആവിഷ്കാരം നിര്‍വ്വികാരവും വിരസവുമായി പറയുന്നു എന്ന് തോന്നിപ്പിക്കും എങ്കിലും കവിതയിലെമ്പാടും ഒരു വേവുന്ന മനസ്സ് അലഞ്ഞുനടക്കുന്നുണ്ട് അത് കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ.
പിന്നെ മൈ---ലും എന്നെഴുതി ഞങ്ങള്‍ വായനക്കാരെക്കൊണ്ട് മൈരിലും എന്നുവായിപ്പിച്ചു ചീത്തയാക്കി ഞാനൊന്നും അറിഞ്ഞില്ലേ എന്നമട്ടില്‍ ഇരിക്കുന്നതിലും നല്ലത് അതുമുഴുവനായി എഴുതി നമുക്കൊന്നിച്ചു ചീത്തയാകുന്നതല്ലേ.
suniishe kollaam.
sanathananu marupadi kodukku :)
xmas new year wishes
-sul
മുലക്കണ്ണിലൂടെയുള്ള രംഗാവിഷ്കാരം അപാരം:)ആശംസകള്‍.
ശാന്തിയെക്കൊണ്ട് പിച്ചയെടുപ്പിച്ചു അല്ലേ? ഉം...
വിഷ്ണുമാഷേ നന്ദി.... എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...
സനാതനന് മാഷേ നന്ദി സൂക്ഷ്മമായ വായനയ്ക്ക്. പിന്നെ വല്യമ്മ വിളിച്ച ഒരു ചീത്തയല്ലേ... അത് അതേ പടി എടുത്ത് പെരുമാറാന്‍ ഒരു മടി. പിന്നെ എഴുതുമ്പോള്‍ ഞാനുമത് മനസ്സില്‍ പറയുന്നില്ലേ. നമ്മളെല്ലാം ഒരുമിച്ച് ചീത്തയാകുന്നുണ്ടല്ലോ അതങ്ങനെ തന്നെ വായിക്കപ്പെടുമ്പോള്‍...
സുല്‍ നന്ദി... ക്രിസ്മസ് നവവത്സരാശംസകള്‍...
പ്രമോദേ നന്ദി... എനിക്കുമിഷ്ടപ്പെട്ട ഒരു ഭാഗമാണത്...
കിനാവേ... പാവം ശാന്തി... അവള് പിച്ചയെടുത്തെന്കിലും ജീവിക്കട്ടെ... എങ്ങനെയുണ്ടായിരുന്നു ക്രിസ്മസ്?
കിടിലന്‍ സുനീഷ് സാറെ.. പാമരന്റെ പ്രണാമം!
എനിക്ക് പരിചയമുള്ള ആരെന്കിലുമാണോ ഈ പാമരന്? വാന്‍കൂവറില്‍ നിന്നും സസ്കാറ്റൂണിലേക്ക് അധികം ദൂരമില്ലല്ലോ?
അല്ല സുനീഷ് സാറെ.. ഇതു വേറെ പാമരന് ;) പാമരന്മാര്ക്കുണ്ടോ ഈ ലോകത്ത് പഞ്ഞം?
പിന്നെ, ഇനി പരിചയപ്പെടാന്‍ താല്‍പ്പര്യം ഉണ്ട് :)
വൈകീയെങ്കിലും ശാന്തിയെ കണ്ടതില്‍ സന്തോഷം. വെറുപ്പിന്റെ വെറുപ്പിന്റെ അകല്‍ച്ചയുടെ വിവിധ ഭാവങ്ങള്ക്കപ്പുറമാണ് ആ ഒരു ചോദനമാത്രം.
ഓഫ്. വെറുപ്പുകാണിക്കാന് ലൈംഗിക കര്‍മ്മം നടത്തുന്ന ഒരേ ഒരു ജീവി മനുഷ്യനായിരിക്കും അല്ലേ..
Post a Comment