ചുറ്റിനുമെത്ര നദികളുമരുവികളും, തോടുകളും, കുളങ്ങളുമാ !
പേരിടാം,
ഒന്നു ലാപ്പുട, മറ്റേത് വിഷ്ണു, പിന്നൊന്ന് സനാതനന്,
പിന്നെയനിലന്, പ്രമോദ്, വില്‍സണ്‍, ഉമ്പാച്ചിയെന്നങ്ങനെയങ്ങനെ...
കിഴക്കോട്ടും പടിഞ്ഞാട്ടുമൊഴുകിയും
ഒഴുകാതെ തളം കെട്ടി
കയങ്ങളെ വിഴുങ്ങിയും.
എല്ലാത്തിന്റെയും കുത്തകയെനിക്ക് വേണം
ഓരോന്നിന്റെയും കരയില്‍
ഞാനോരോ കുഴല്‍ക്കിണര്‍ വയ്ക്കും
അടിയിലടിഞ്ഞതടക്കം മൊത്തം ഞാനൂറ്റും
എന്നിട്ടോരോ ടാന്കറില്
വിഷ്ണുവിനെ ലാപ്പുടയ്ക്കും,
ലാപ്പുടയെയുമ്പാച്ചിക്കും,
ഉമ്പാച്ചിയെ സനാതനനും,
സനാതനനെ വില്‍സണും,
വില്‍സണെ പ്രമോദിനും,
പ്രമോദിനെയനിലനും
എന്നിങ്ങനെയെക്സ്പോര്ട്ട് ചെയ്യും.
ഇതൊന്നും പറ്റിയില്ലെന്കില്
ഞാനെല്ലാത്തിലുമെന്റെ
നഞ്ച് കലക്കി മീന്‍ പിടിക്കും.
ആഹാ കളി എന്നോടാ !!!!
9 comments:
ചുമ്മാ ഒരു ഭ്രാന്തന് സ്വപ്നം...
കൊള്ളാം.
:)
ഞാനെല്ലാത്തിലുമെന്റെ
നഞ്ച് കലക്കി മീന്‍ പിടിക്കും.
കലക്കവെള്ളത്തിലാ മീന്‍ പിടി …?
എന്റെ നെഞ്ച് ?? കലക്കി മീന്‍ പിടിക്കും ?????
ആഹാ കളി എന്നോടാ !!!!
നല്ല ടൈറ്റില്‍...
ഹതു കൊള്ളാം.ആരാണ് ഊറ്റിയതെന്ന് ഇപ്പഴല്ലേ മനസ്സിലായത്... :)
ഇതുവേണ്ടായിരുന്നു. എന്നെ കുളത്തോടുപമിച്ചതു മോശമായിപ്പോയി സുനീഷേ :)
(വെറുമൊരു കുളമായോരെന്നെ
കുളമേയെന്നു വിളിക്കല്ലേ )
Post a Comment