രാവിലെ കോളേജിലേക്ക് പോകാന്‍
സര്‍ക്കാര്‍ ബസിലിടിച്ചു കയറുമ്പോള്‍
സെറ്റ്സാരിയുടുത്തൊരു പെണ്കുട്ടിയോടി വരുന്നത് കണ്ടീ-
ശ്വരായെന്തൊരു ചരക്കെന്നാത്മഗതം ചെയ്തത്
ശകലം ഉച്ചത്തിലായോയെന്തോ
വായ്നോക്കി നിക്കാതെയിങ്ങോട്ട്
കയറി നിക്കടോയെന്ന്
കണ്ട്രാവി പറഞ്ഞതാ
കുരുത്തക്കേട് കേട്ടിട്ടാണോയെന്തോ.
നട്ടുച്ച വെയിലത്ത്
വിയര്‍ത്ത് കുളിച്ച് കോരിത്തരിച്ച്
അമൃതാ തീയറ്ററില്‍
കാനിബാത്സ് ഐലന്‍ഡ് കാണാന്‍ ചെന്നപ്പോള്‍
ടിക്കറ്റ് ക്ളോസ്സ്ഡ്
തമ്പുരാനേ വെയില് കൊണ്ടത് വെറുതെയായല്ലോയെന്ന്
നടുവിന് കൈ കൊടുത്ത് നില്ക്കുമ്പോള്
കോടതി മതിലിന്റെ വളവെടുത്ത്
ബൈക്കില്‍ കടന്നു പോയ
മില്‍മയിലെ സുരേഷ് ചേട്ടനൊന്ന്
പാളി നോക്കിയതെന്നെ കണ്ടിട്ടാണോയെന്തോ.
രാത്രിയിലുത്സവം കൂടി
തിരിച്ചു വരുന്ന വഴിക്ക്
അപ്പുറത്തെ വീട്ടിലെ ഭവാനിയേച്ചീടെ
മോള്‍ടെ മുറിയിലെ
വെട്ടം കണ്ട്
ദൈവമേ രാത്രിയിലിവള്ക്കൊന്നും
ഉറക്കമില്ലേയെന്ന് പിറുപിറുത്ത്
അവരുടെ വേലിക്കല്
മുള്ളാന്‍ നില്ക്കുമ്പോള്
കാഴ്ചശീവേലിക്കമ്പലത്തീന്ന്
വെടി പൊട്ടിയതേത് സമയത്തിനാണോയെന്തോ.
ദൈവമേ ഇമ്മാതിരി കേസുകളിലൊന്നും കേറി തലയിടല്ലേയെന്ന്
നിന്നെ ഞാനെങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്?
9 comments:
ഒരു തമാശക്കവിത. തലക്കെട്ടുഗ്രനായിട്ട് കെട്ടണമെന്ന് രാംമോഹന്‍ പാലിയത്ത് പറഞ്ഞത് ശരിയാണോയെന്ന് നോക്കട്ടെ.
പാലിയത്ത് പറഞ്ഞത് ചിലപ്പോള്‍ തെറ്റാം ചിലപ്പോള്‍ ഭലിക്കാം
:) good
ബാല്യത്തില്‍ കതകുപൂട്ടിയിട്ട് അരിയും കറിയും കളി..കൌമാരത്തില്‍ വായിനോട്ടം...
ഇനീം നന്നാവാന്‍ നോക്കീല്ലേ ജീവിതം വഴവഴാളിഴയ ആയിപ്പോവുമേ...
ആ അവസാനത്തെ ചോദ്യം കിടു. പറഞ്ഞാല്‍ മനസ്സിലാവണ്ടേ :(
എന്റെ ഇപ്പോഴത്തെ എഴുത്തവസ്ഥയില് പ്രചോദനാത്മകമാണ് ഈ കവിത.നന്ദി
കലക്കന്‍...
നല്ല അസ്സല് കവിത ട്ടൊ
സുനീഷേ ഒരു വഴിവെട്ടുകയാണെന്നു തോന്നുന്നല്ലോ.വേറിട്ടൊരു വഴി ;)
ഭാവുകങ്ങള്‍
നന്നാവരുത് ട്ടാ. :)
സജീ പ്രോബബിലിറ്റി തിയറിയുടെ ആളാണോ
കാപ്പിലാന് Being good is a result of very bad processes.
ഗുപ്തരേ ജീവിതം ഇങ്ങനെയൊക്കെയല്ലേ പുരോഗമിക്കുന്നത്
വിഷ്ണു മാഷേ... സത്യമായിട്ടും ഞാനുള്ളം കൈയില്‍ പിച്ചി നോക്കി... ഹൃദയം നിറഞ്ഞ സന്തോഷം.
പ്രിയാ വന്നതിനും വായിച്ചതിനും സന്തോഷം ട്ടോ.
സനാതനന് മാഷേ... പുതിയ വഴിയാണോ അറിയില്ല. എന്തായാലും ആന്റിന ഒന്നു തിരിച്ചു പിടിച്ചൂന്നുള്ളത് സത്യമാണ്.
ദില്‍ബാ നന്നാവൂല്ല്ടാ ഒരു കാലത്തും ഞാന്‍ നന്നാവൂല്ല്ടാ.... :)
Post a Comment