തുറന്നടയുന്ന വരേയ്ക്കും
നോട്ടങ്ങള്‍ നഗ്നത വെളിപ്പെടുത്തുന്നു.
ഉണരുമ്പോഴുമുറങ്ങുമ്പോഴും
വിചാരങ്ങള്‍ ഉടുപ്പുകളുതിര്ത്തു കളയുന്നു.
ശബ്ദങ്ങളെ കര്ണ്ണവിരേചനം ചെയ്തിട്ടും
ഉറക്കത്തില്‍ അറിയാതെ വിരല്‍ കുടിക്കുന്നു.
ഇതെന്തു തരം അസുഖമാണ് ഡോക്ടര്‍?
ശാരീരികം?
മാനസികം?
ഇനി
(പുറത്ത് പറയാന്‍ കൊള്ളാത്തത് വല്ലതും?)
3 comments:
ആലത്തൂര്‍ നമ്പിയോട് അശ്വിനീദേവതകള്‍ ചോദിച്ചതാണ് "കൊരുക്ക്?" രോഗിയാര് എന്നര്‍ഥം.
ഈ അസുഖത്തിന് ചികിത്സ രോഗിക്കല്ല വേണ്ടതെന്ന് ഡോക്ടര്‍
സുനീഷിന്റെ തന്നെ പഴയൊരു കവിതയില്ലേ ശൌചാലയം.അതിലില്ലേ ഉത്തരം.
Post a Comment