Wednesday, February 27, 2008

ദൈവത്തിന്റെയമ്മേ

പറഞ്ഞാലൊട്ടു കേള്‍ക്കത്തില്ല
കേട്ടാലും കേട്ടില്ലാന്നിരിക്കും
അനുസരണ അയല്പക്കത്തൂടെങ്ങും
പോയിട്ടില്ല
പറഞ്ഞാല്‍ പറഞ്ഞതിനപ്പുറം
ചെയ്യുകയും ചെയ്യും
ദൈവത്തിന്‍റെയമ്മേ
നിന്‍റെ മോനെ
ചൊല്ലും ചോറും കൊടുത്ത്
വളര്‍ത്താത്തതിന്‍റെ
കുഴപ്പങ്ങളാണിതെല്ലാം.

12 comments:

മാണിക്യം said...

ആദ്യത്തെ കമന്റ്
ക്യാന്‍ഡാ ഹാമില്‍ട്ടണില്‍ നിന്നു
തന്നെ ആയിക്കളയാം

അതെ എന്നും മക്കള്‍ നന്നയില്ലങ്കില്‍
പഴി അമ്മക്ക് ആണല്ലോ!
തേങ്ങാ ഞാന്‍ ഉടക്കുന്നു (((( ട്ടേ )))
എന്താ‍യാലും ആ വീക്ഷണം ശ്ശി ബോധിച്ചുട്ടോ!

നാടോടി said...

Daivameeeeee....

Sanal Kumar Sasidharan said...

സുനീഷേ!!!!
http://sanathanan.blogspot.com/2008/02/blog-post_28.html

ഇതൊന്നു വായിക്കൂ.നമ്മള്‍ തമ്മില്‍ എന്തോ ഒരു ബന്ധമുണ്ട് :)

സജീവ് കടവനാട് said...

വൌ! കലക്കി മാഷേ!
ഹാസ്യത്തിലൂടെ കുറിക്കുകൊള്ളിക്കുന്ന ടെക്നിക്ക്.

Sandeep PM said...

അവര് വീടോഴിഞ്ഞു പോയെന്നാണ് കേട്ടത് . :)

Anonymous said...

എന്റെ ദൈവത്തിന്റെയമ്മേ..!!

sv said...

ദൈവമെ.. ഈ കളിയിലും എനിക്കു തോല്‍വി മാത്രം മതി...

മാധവം said...

സുനീഷെ,
മനസ്സിലെടുത്തിട്ട് നിശ്ശബ്ദമായി നടന്നു പോകട്ടെ

നജൂസ്‌ said...

സനയുടെ സാക്ഷിയും കൂടി കൂട്ടി വായിച്ചു


നന്മകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ദൈവത്തിന്റമ്മേടെ മോനേ...

നല്ല ആശയം.

സുനീഷ് said...

എല്ലാവര്ക്കും ദൈവത്തിന്റെമ്മയുടേയും ദൈവത്തിന്റെയും പേരില് ദൈവപുത്രനായ ഞാന് നന്ദികളുടെ ഒരു അധികപ്രസംഗം സമര്പ്പിക്കുന്നു.

ഏ.ആര്‍. നജീം said...

ദൈവമേ, ഇവരു എന്താ എഴുതുന്നതെന്ന് ഇവരു തന്നെ അറിയുന്നില്ല ഇവരോട് നീ ഷമീര്...

:)