Wednesday, February 20, 2008

തിരക്കഥ


രാവിലെ കടല്പുറത്തൊരാണിന്റെ ശവം
കമഴ്ന്ന് കിടക്കുന്നെന്ന്
അജ്ഞാതശബ്ദം പറഞ്ഞു.
ആഞ്ജലോയ്ക്ക് പോലും
കൈയടങ്ങാത്ത വിധത്തില്

ചുറ്റുമതില്‍ കെട്ടി
വൃത്തത്തിന്റെ സമമിതിയൊത്ത്
ഇതളുകളകത്തേക്ക് കൂമ്പിയൊരു
പുരുഷാരം.

മുറിവിന്റെ വിടവുകളില്
ഉപ്പുവെള്ളം നുരയുന്ന
കറുത്തയൊരുടല്‌
മലര്ത്തിയിട്ടപ്പോള്
ചുറ്റുമുള്ള മീന്മണങ്ങള്
പിറുപിറുത്തു;
ഡേവിഡ്.

(ഇടവേള ഇവിടെയാകാം)

പ്രാഥമികാന്വേഷണ വിവരം:
ശ്വാസം കിട്ടാതെ മരിച്ചതാണ്,
മീനുകള് രുചിച്ചിട്ടുണ്ടോയെന്നറിയില്ല,
ബന്ധുക്കളില്ലെന്കില് ഉടനെയടക്കാം.

കുറ്റാന്വേഷകന് ദുരൂഹതയാകയാല്
സ്വന്തം താത്പര്യത്തില് അന്വേഷണം തുടങ്ങി.

സാക്ഷി ഒന്ന്:
സത്യമായിട്ടും രാത്രി ഞാന്
പുറന്കടലിനപ്പുറത്തായിരുന്നു.
രാവിലേയുണര്ന്ന് വള്ളത്തില്
നീന്തിയിങ്ങ് വരുമ്പോഴേ കണ്ടു,
ആരാണെന്നറിയാന് കൈ നീട്ടി
തൊട്ടുവെന്നുള്ളത് നേരാണ്.

സാക്ഷി രണ്ട്:
എല്ലാ രാത്രികളിലും
ഞാനുറങ്ങാതെ ഇവിടെയെല്ലാം കറങ്ങുന്നതാ.
പക്ഷേയന്നു രാത്രി
അല്‍പ്പമുറങ്ങിപ്പോയി.
അവന്റെ മണമെനിക്ക് ഉണ്ടായിരുന്നെന്നോ?
എല്ലായിടത്തും കേറി പഴകുന്ന കാരണം
നമുക്കെല്ലാവര്ടേയും മണമുണ്ടെന്നേ.

ബുദ്ധിപരമായ തിരച്ചിലിനവസാനം
പ്രതി നാടകീയമായി മുന്നില് വന്നു ചാടി.
ആദ്യം പതറി
പൊട്ടിത്തെറിച്ചു
പിന്നെ കീഴടങ്ങി.

കണ്‍ഫെഷന്‍:

കാമിനിയായതവന്റെ
പുരുഷസുഭഗതയുടെ
വശീകരണ ശക്തിയില്.
മൂന്ന് രാത്രിക്ക് മുന്പ്
നിശബ്ദമായ നിലാവൊന്ന്
കണ്‍ മറച്ച മാത്രയില്
മണലില് മറിച്ചിട്ടവനെയൊന്ന്
പുണര്ന്നതേയുള്ളൂ
നുരഞ്ഞ് പതഞ്ഞ‌യെന്റെ ചുണ്ടില്

കൊരുത്തു പിടഞ്ഞാണ്
അവന് മരിച്ചത്.

റിപ്പോര്ട്ട്:
മൂന്ന് നാള്‍ നീണ്ട പീഢനത്തിനിരയായി
യുവാവ് കൊല്ലപ്പെട്ട സംഭവത്തില്
ഒളിവില് കഴിയുകയായിരുന്ന‌
കടല്ത്തിര പിടിക്കപ്പെട്ടു.

6 comments:

സുനീഷ് said...

ട്വിസ്റ്റ്:
അവസാനഫ്രെയിമില്‍ പുറങ്കടലില്‍ വട്ടമിട്ട് പറക്കുന്ന ഒരു കടല്‍ക്കാക്കയുടെ വിശന്ന് വിരസമായ ചിരി.

സജീവ് കടവനാട് said...

അനിലന്റെ കവിതയുടെ മറ്റൊരു പതിപ്പായിരുന്നോ സുനീഷേ. കവിത ഭംഗികുറയുന്നത് പരീക്ഷണഫലമായാണോ?

അജ്ഞാതശബ്ദം പറഞ്ഞു.
...മുറിവിന്റെ വിടവുകളില് -ഒരു സുഖമില്ലായ്ക.

പാമരന്‍ said...

കുറച്ചു നാളുകള്‍ക്ക്‌ ശേഷം നിങ്ങള്‌ ബാക് റ്റു ഫോം ആയിത്തുടങ്ങിയെന്നാണ്‌ എനിക്കു തോന്നുന്നേ...

തിര: "നുരഞ്ഞ് പതഞ്ഞ‌യെന്റെ ചുണ്ടില്
കൊരുത്തു പിടഞ്ഞാണ്
അവന് മരിച്ചത്"

സുന്ദരം...

കുറച്ചു ദുര്‍മേദസ്സില്ലേ??

സുനീഷ് said...

കിനാവേ, വിഷ്ണുമാഷ്ടെ ഒരു കവിത ഓര്‍ക്കുന്നുണ്ടോ? നിശബ്ദത എന്ന കൊലയാളി, അതിനോടേ എന്തെങ്കിലും കടപ്പാട് പുലര്‍ത്താന്‍ ഈ കവിതയ്ക്കു കഴിയുകയുള്ളൂന്ന് എനിക്കു തോന്നുന്നു.
“റ” “ട” കാരങ്ങളോട് എനിക്കൊരു ഇഷ്ടമുണ്ട് കേട്ടോ.

Roby said...

തിരക്കഥ ഇഷ്ടപ്പെട്ടു...

Pramod.KM said...

റിപ്പോര്‍ട്ട് നന്നായിട്ടുണ്ട്.