Sunday, June 29, 2008

തെരുവില്‍ നിന്ന് അപ്രത്യക്ഷമായ നഗരം

കവിതയൊന്നും വരുന്നില്ല
വന്നത് കുറച്ച് പൊടിപടലങ്ങള്‍
അഴുക്കുവണ്ടിയുടെ വിളികള്‍
പോയത്
വൈകുന്നേരമഞ്ചരയ്ക്ക്
നാവ് തണുപ്പിക്കുന്ന രുചികളും
പതിവിന്‍‌റെ പുഞ്ചിരിയും
കുഴഞ്ഞ് കൂട്ടു കൂടി നടക്കുമ്പോള്‍
ഇരുട്ടില്‍ മൂത്രമണമുള്ള മതില്‍ ചേര്‍ന്ന്
വിശപ്പിന്‍‌റെ നോട്ടമെറിയുന്ന നിഴലും
നനഞ്ഞു കെട്ട വഴിവിളക്കുകളും

മണങ്ങളും രുചികളും കാറ്റും വെളിച്ചവും
വിലക്കിയൊരു നഗരത്തില്‍
അഴുക്ക് ചാലില്‍ ഒരു കവിത
വീണൊഴുകി പോയാലെന്താണ്‍?

2 comments:

സുനീഷ് said...

കോട്ടയത്തിന്‍

പാമരന്‍ said...

"തെരുവില്‍ നിന്ന് അപ്രത്യക്ഷമായ നഗരം"

"ഇരുട്ടില്‍ മൂത്രമണമുള്ള മതില്‍ ചേര്‍ന്ന്
വിശപ്പിന്‍‌റെ നോട്ടമെറിയുന്ന നിഴലും
നനഞ്ഞു കെട്ട വഴിവിളക്കുകളും"

തലക്കെട്ടാണോ കവിതയാണോ കലക്കന്‍ ന്നൊരു സംശയം..!