Saturday, February 14, 2009

ആട്ടിറച്ചിയുടെ കാമുകന്‍ : ഒരു പോസ്‌റ്‌റ് വാലന്‍റൈന്‍ കവിത

ആട്ടിറച്ചി : 1 കിലോ
മഞ്ഞള്‍പ്പൊടി : 1 1/2 ടീ സ്പൂണ്‍
മുളകുപൊടി : 2 1/2 ടീസ്പൂണ്‍
കുരുമുളകു പൊടി : 1 ടീ സ്പൂണ്‍
ഗരം മസാല : 1/2 ടീ സ്പൂണ്‍
ഇറച്ചി മസാല : 2 1/2 ടീ സ്പൂണ്‍
സബോള ചെറുതായി അരിഞ്ഞത് : 1
ഏലയ്ക്ക പൊടിച്ചത് : 2-4
കറുവപ്പട്ട : ഒരു ചെറിയ കഷണം
ഗ്രാമ്പൂ : 3-6
ബേ ലീഫ് പിച്ചിക്കീറിയത് : 1
എണ്ണ : 2 ടേബിള്‍ സ്പൂണ്‍
കടുക് : 1/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് : 1 1/2 - 2 ടേബിള്‍ സ്പൂണ്‍
------------------------------------
മട്ടണ്‍ ഫ്രെഷ് ആണെങ്കില്‍ കഴുകിയെടുത്തിട്ട് 1/2 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടിയും 1/2 ടീ സ്പൂണ്‍ മുളകുപൊടിയും 1/2 ടീസ്പൂണ്‍ ഉപ്പും പുരട്ടി അര മണിയ്ക്കൂറ് വയ്ക്കുക. ഫ്രെഷ് അല്ലെങ്കില്‍ ഒരു പ്രെഷര്‍ കുക്കറില്‍ ഇട്ട് 1/2 ടീ സ്പൂണ്‍ മഞ്ഞള്‍ പൊടിയും 1/2 ടീ സ്പൂണ്‍ മുളകുപൊടിയും 1/2 ടീസ്പൂണ്‍ ഉപ്പും കൂടി ഇട്ട് ഒരു വിസില്‍ അടിക്കുന്നത് വരെ വേവിക്കുക. വിസില്‍ അടിച്ചാലുടന്‍ തന്നെ കുക്കര്‍ തണുത്ത പൈപ്പ് വെള്ളത്തില്‍ പിടിക്കുക. പ്രെഷര്‍ പെട്ടെന്ന് റിലീസ് ആകും. കുക്കറിന്‍‌റെ മൂടി തുറന്ന് വെള്ളം ഊറ്‌റിക്കളയുക.
ഒരു വലിയ നോണ്‍ സ്‌റ്‌റിക്ക പാത്രത്തില്‍ എണ്ണ ഒഴിച്ച് ചൂടായാലുടനെ കടുകിട്ട് പൊട്ടിക്കുക. സബോള അതിലേക്കിട്ട് ചെറു തീയില്‍ വഴറ്‌റുക. കൂടെ ഏലയ്ക്ക പൊടിച്ചതും ബേ ലീഫും കറുവപ്പട്ടയും ഗ്രാമ്പൂവും ഇട്ട് മൂപ്പിക്കുക. സബോള സ്വര്‍ണ്ണ നിറമാകുമ്പോള്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും 1 ടീസ്പൂണ്‍ മുളകുപൊടിയും ഇട്ട് മൂപ്പിക്കുക. അതിലേയ്ക്ക് ഗരം മസാലയും ഇറച്ചിമസാലയും ഇട്ട് ചെറുതായി മൂപ്പിക്കുക (മസാല കറുത്തു പോകാന്‍ അനുവദിക്കരുത്). ഇതിലേയ്ക്ക് മട്ടണ്‍ ഇട്ട് 1/2 കപ്പ് വെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കി ചെറിയ തീയില്‍ അടച്ച് വച്ച് വേവിക്കുക. ഇടയ്ക്കിടയ്ക്ക് അടിയ്ക്ക് പിടിക്കാതിരിക്കാനായിട്ട് ഇളക്കിക്കൊടുക്കണം. മട്ടണ്‍ കഷണത്തില്‍ നിന്ന് ഇറങ്ങി വരുന്ന വെള്ളം കൊണ്ട് തന്നെ മട്ടണ്‍ വേകണം. ചാറ് എല്ലാം നല്ലതു പോലെ വറ്‌റി കഷണത്തില്‍ പൊതിഞ്ഞിരിക്കണം. നല്ലതു പോലെ വെന്ത് ഒരു ഡാര്‍ക്ക് ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ ഓവനില്‍ നിന്നും പാത്രം മാറ്‌റി ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി കൂടി ഇട്ട് നല്ല വണ്ണം ഇളക്കി മൂടി വയ്ക്കുക. ചോറിന്‍‌റെയും ചപ്പാത്തിയുടെയും കൂടെ നല്ലതാണ് ഈ ആട്ടിറച്ചി പിരളന്‍.
-------------------------------------------------------------
ഇങ്ങനെയൊക്കെയാണ് ബാച്ചിലേര്‍സ് വാലന്‍‌റൈന്‍ ദിനത്തില്‍ ഇറച്ചി വയ്ക്കുന്നത്.

8 comments:

പാമരന്‍ said...

ഒന്നര 'ടേബിള്‍ സ്പൂണ്‍' ഉപ്പോ? ഇതു ഇറച്ചിക്കറിയാണോ അതോ ഉപ്പു കറിയോ? :)

അയല്‍ക്കാരന്‍ said...

വേണ്ട സാധനങ്ങളൊക്കെ വാങ്ങിയത് ആര്‍ചീസില്‍ നിന്നോ അതോ ഹാല്‍മാര്‍ക്കില്‍ നിന്നോ? മട്ടന്‍ കറി വെയ്ക്കാന്‍ ആട്ടിറച്ചി കിട്ടുന്നില്ലെങ്കില്‍ എന്തു വെച്ച് സബ്സ്റ്റിറ്റൂട്ട് ചെയ്യാം എന്നൂ‍ടെ പറഞ്ഞുതരാമോ?

ജ്യോനവന്‍ said...

ഹ ഹ !
പാമരന്‍ കവിതയില്‍ ഉപ്പുനോക്കുകയാണോ?
വിശദീകരണം കലക്കി.

സുനീഷ് said...

ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക എന്നു പറഞ്ഞിട്ടുണ്ടല്ലോ ഗോപന്‍‌ജീ... ബാക്കി ഉപ്പ് കവിതയില്‍ ഉപ്പ് നോക്കാന്‍ ഉപയോഗിക്കാം.:)
എല്ലാം ഓണ്‍ലൈന്‍ ആയിക്കിട്ടും അയല്‍ക്കാരാ... അല്ലെങ്കില്‍ അടുത്തുള്ള ശ്രീരാമ സേനയുടെ ഓഫീസില്‍ ചോദിക്കുക... ആട്ടിറച്ചി കിട്ടുന്നില്ലെങ്കില്‍ ഹിന്ദുസംസ്കാരം, രാമസേന, പെണ്ണ്, പബ്ബ്, മൂല്യച്യുതി, മുതാലിക്ക്, പിങ്ക് ചഡ്‌ഡി തുടങ്ങിയ കുറെ വാക്കുകള്‍ അരിഞ്ഞിടുക... അവിയലായിപ്പോകുമെന്നേ ഉള്ളൂ... :)

ഗുപ്തന്‍ said...

ഹഹ ഇങ്ങനെയും പ്രതികരിക്കാം അല്ലേ :))

sree said...

ഹൊ! റ്റൈറ്റില്‍ കൊണ്ട് എഴുത്തിനെ ഇങ്ങനെം പൊരിച്ചെടുക്കാം ല്ലെ! വാലന്റൈന്‍, കാമുകന്‍, ഇറച്ചി, ഉപ്പ്, എരിവ്, പുളി...നാക്കു പൊള്ളി

(ഞാനൊരു പാവം സസ്യബുക്കാണേ)

നന്ദ said...

ഹഹഹ.

പകല്‍കിനാവന്‍ | daYdreaMer said...

കവിത കൊള്ളാം.. ഇറച്ചി വേണ്ടായിരുന്നു...
:)