Sunday, May 10, 2009

ഹൃദയങ്ങള്‍ വഴി തെറ്റുന്നത്

ഒരു വളവിനപ്പുറത്ത് പാളങ്ങള്‍
സ്വപ്നങ്ങളിലേക്ക് കൂപ്പു കുത്തുന്നതറിയാതെ
അതിനുമിപ്പുറം കണ്ണടച്ചിരുട്ടാക്കിയൊരു
തുരങ്കത്തിലൊരാള്‍
സ്വപ്നത്തിലേക്ക് കൂട്ടു പോരാനൊരുങ്ങുന്നതറിയാതെ
നടന്നുമിരുന്നും കിടന്നും
കുറെ ഹൃദയങ്ങള്‍
ഉള്ളിത്തൊലി സ്വപ്നങ്ങള്‍ കാണുമ്പോള്‍
കടലാസ് തുളച്ചൊരു വാക്ക്
അപ്പുറമിപ്പുറം കടക്കുമ്പോലെ
ഐസ് മിഠായി നുണഞ്ഞ് ചുവന്ന നാവിലൊരു
തണുത്ത കൂക്കി വിളിയുമായി തീവണ്ടി വളവു തിരിയുമ്പോള്‍
ശലഭങ്ങളുടെ ചിറകില്‍ ഉരുമ്മിയിരിക്കുന്ന ഹൃദയങ്ങള്‍
എങ്ങനെ മിടിച്ചുവെന്ന് പിന്തിരിഞ്ഞ് നോക്കുമ്പോള്‍

7 comments:

സുനീഷ് said...

:(

പകല്‍കിനാവന്‍ | daYdreaMer said...

പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ..
വളവിനപ്പുറത്ത് പിന്നെയും പാളങ്ങള്‍,,,

yousufpa said...

ഉള്ളിത്തൊലിയെ എന്തിനാണ് സ്വപ്നം കാണുന്നതെന്ന് മനസ്സിലായില്ല.

മഞ്ഞുതുള്ളി said...

hridayangal vazhi thettunna reethi kollaam

പാമരന്‍ said...

മനോഹരം മാഷെ.. കടലാസു തുളച്ചൊരു വാക്ക്‌..

ഹന്‍ല്ലലത്ത് Hanllalath said...

പുതുമകളുള്ള കവിത ഏറെ ഇഷ്ടമായി...

Sureshkumar Punjhayil said...

Thirinju nokkumpol ..?

Nannayirikkunnu, Ashamsakal...!!!