
വിഷമമുണ്ടാക്കുന്നതെന്തും ജീവിതത്തിലേക്ക് കയറി വരുന്നത് ഒരു മഴച്ചാറ്റല്‍ പോലെയായിരുന്നു. മൂന്നു ദിവസമായി ഇവിടെ മൂടിക്കെട്ടി മഴ പെയ്യുന്നു. പെയ്ത് കരഞ്ഞു തീര്‍ന്നു പോയപ്പോള്‍ കൂടെ നീയും പോയി എന്ന വാര്‍ത്തയാണ് കയറി വന്നത്.
-
കടത്തിവിട്ടവയ്ക്കപ്പുറത്തേയ്ക്കു കടന്നുകളഞ്ഞ 'സൗഹൃദത്തിന്റെ' നല്ലൊരു കവിത.
വാടില്ല. തീര്‍ച്ച.
ഒരിക്കല്‍ നീയെനിക്ക് എഴുതിയ ഈ വാചകം പോലെ നീ നെയ്ത അദൃശ്യമായ സ്നേഹത്തിന്‍റെ നൂലിഴ, എത്ര നേര്‍ത്തതെങ്കിലും, പൊട്ടാത്ത ആ നൂലിഴ മാത്രം മതിയല്ലോ ഇനിയൊരിക്കലും പൊട്ടക്കലത്തില്‍ നിന്‍റെ പുതിയൊരു കവിത കാണാന്‍ പറ്റില്ല എന്ന് ഞങ്ങളെ നോവിക്കാന്‍ .
3 comments:
മൂന്നുദിവസത്തെ മഴകഴിഞ്ഞ് വെയിലുകണ്ടപ്പോള്‍ വെറുതേ മോഹിച്ചു.
ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനിയൊരിക്കലും കാണില്ലാത്ത നിന്നെ ഞാനിന്ന് വല്ലാതെ സ്നേഹിക്കുന്നു.
നിനക്ക് കണ്ണീരോടെ വിട.
നീപോയി
നിന്നോടൊപ്പം നീയാത്രയായി
ഒരുകുറിമാനം തന്നുപോയി(അതില്‍നിറെ കവിതകളായിരുന്നുവല്ലോ??)
മറുകുറിനീവായിക്കുമോ? എങ്കിലും ഈ കുറിപ്പുകള്‍
നിനക്കുള്ളതാണ്....തിരിച്ചുകിട്ടാത്തസ്നേഹംപോലെ
എന്നും കാത്തിരിക്കുന്നുണ്ടാവും
അവ പൊട്ടക്കലങ്ങളല്ല വാക്കിന്‍റെ ജനിതകം...
Post a Comment