കണ്ണുകള്‍ തുരന്ന്,
ചെവിയിലീയമുരുക്കി,
നാവു പിഴുത്,
എനിക്കലട്ടിയ അസ്തിത്വദു:ഖമെന്നിലൂര്ദ്ധ്വം വലിച്ചെന്ന്
ഞാന്‍ കൊതിച്ചു.
ദുരയുടെ മിടിപ്പും, സിരയില്‍ വിഷവും,
ഭ്രാന്തന് വേഗവും
നുര കുത്തിയപ്പോള്‍
കണ്ണു സ്ത്രീയില്‍ വച്ചു
ചെവി ചുണ്ടില്‍ പതിച്ചു
നാക്ക് സാത്താനു സുവിശേഷം പാടി
മുലപ്പാലില്‍ ഞരമ്പു മുറിച്ചും, പൊക്കിളിനു തീ വച്ചും
എന്നെ വ്യഭിചരിച്ചു ഞാന്‍ വിശുദ്ധനായി.
3 comments:
ആത്മപീഢ തോന്നിയപ്പോള്‍ അറിയാതെ വന്ന വരികള്‍...
ആദ്യത്തെ പാരഗ്രാഫ് അവസാനമല്ലേ വേണ്ടത്..
കൊള്ളാം. നല്ല ചിന്തകള്‍...
കൊള്ളാം ആഭിനന്ദനങ്ങള്
ബാജി
Post a Comment