Saturday, August 11, 2007

നുറുങ്ങു വിപ്ലവം

തൊലിപ്പുറത്തെ വിപ്ലവമാണ് സൌന്ദര്യം,
തൊലിക്കകത്തെ വിപ്ലവം വികാരവും;
ഒരു തൊലിയുടെ രണ്ടു വശങ്ങള്‍
ആദ്യവിപ്ലവത്തിനു വീര്യമയയുമ്പോള്‍,
രണ്ടാമത്തേതും കോടി പുതയ്ക്കും
ശരീരരതി മാറിപ്പിന്നെ,
ആത്മരതി തേടുന്ന പ്രക്രിയ.

7 comments:

ബാജി ഓടംവേലി said...

ചിന്തനീയം
കൊള്ളാം

സുനീഷ് said...

നന്ദി ബാജീ. എല്ലാവരും പറഞ്ഞത് ഞാന് ഒന്നു കൂടിപ്പറഞ്ഞന്നേ ഉള്ളൂ…

Sanal Kumar Sasidharan said...

സൌന്ദര്യം തൊലിപ്പുറത്താണെന്ന് പറയാമോ!
വികാരംതൊലിക്കകത്തുള്ളതാണോ..എന്തൊ സംശയമുണ്ട്.എന്തായാലും ചിന്തിക്കേണ്ട വിശയമാണ്.

മന്‍സുര്‍ said...

iththiri pOnna kunjan chollum vaakilum kaaryamuNtennu aRiyuka nee ........

nannaayittuNTu.....cheRiya varikaLilooTe valiya kaaryangngaL


nan_makaL nErunnu

sasnEham
kaal_mee halO
man_suur_,nilam_buur_

മന്‍സുര്‍ said...

ഇത്തിരി പോന്ന കുഞന്‍ ചൊല്ലും വാകിലും കാര്യമുണ്ടെന്നു അറിയുക നീ ........

നന്നായിട്ടുണ്ടു.....ചെറിയ വരികളിലൂടെ വലിയ കാര്യങ്ങള്‍

കഴിയുമെങ്കില്‍ വേര്‍ധ് വെരിഫിക്കെഷന്‍ ഒഴിവാക്കുക...കമന്‍റ്റ് ചെയുന്നവര്‍ക്ക് സൌകര്യമായിരിക്കും

നന്‍മകള്‍ നേരുന്നു

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

ഏ.ആര്‍. നജീം said...

നന്നായിട്ടൂണ്ട് കേട്ടോ...

aby said...

excellent perfomance