പന്ത്രണ്ടു കഴിഞ്ഞ്
പതിമൂന്നാമത്തെക്കുഞ്ഞിനെ പറയി പെറ്റപ്പോള്‍
ഭോഗിച്ചു മടുക്കാത്ത വരരുചി ചോദിച്ചു,
"മലദ്വാരമുണ്ടോ അതിനു?"
പെറ്റു തളര്‍ന്ന പറയി പറഞ്ഞു,
"ഇല്ല."
സത്യമായിരുന്നു.
"മലദ്വാരമരുളാത്ത ദൈവം
അതിനു തക്ക ഇരയുമരുളും
വരൂ."
പറയിയുടെ കറുപ്പില്‍
കണ്ണു മയങ്ങിയ വരരുചിയും
അടുത്ത വയര്‍വീര്‍പ്പിനായി
പുറകെ നടന്ന പതിവൃതയും
അവനെ
മൂട്ടില്ലാകുന്നിലപ്പനാക്കി പ്രതിഷ്ഠിച്ചില്ല.
അവന് വളര്‍ന്നു,
ഉള്ളതെല്ലാം വിഴുങ്ങി
വിഴുങ്ങിയതു
ഛര്‍ദ്ദിക്കുന്ന
ഛര്‍ദ്ദിക്കുന്നതാഹരിക്കുന്ന
മൂടിന്റ്റെ വിങ്ങല്‍ സഹിക്കാനാവാത്ത
ഒരു ജനതയുടെയും,
വിസര്‍ജ്യങ്ങളില്ലാത്ത
തെളിഞ്ഞ മണ്ണിന്റ്റെയും
കുലദൈവമായി.
4 comments:
എന്തോ എനിക്കു തന്നെ ഇഷ്ടപ്പെട്ടില്ല.
ഇങിനെയുമൊരു ചരിത്രമൊ?? അതൊ ഭാവനയൊ?
“എന്തോ എനിക്കു തന്നെ ഇഷ്ടപ്പെട്ടില്ല“
“തന്നെ“ ഇഷ്ടപ്പെട്ടില്ലാന്നു പറയുന്നത് ഇതു വായിക്കുന്നവരെയാണൊ?
മൊത്തം കണ്ഫൂഷ്യന്സ് :( :(
ഇഷ്ടപ്പെട്ടു :)
ishtamaayi
Post a Comment