സൂര്യന്‍
നീളത്തില്‍ ജനിച്ച്
കുറുകി
ദീര്‍ഘിച്ച് കുനിഞ്ഞ്
ചിതറി
മരിക്കുമ്പോള്‍
വറ ചട്ടിയില്‍
കിടന്നാത്മാക്കള്‍ ചോദിക്കും,
ഇന്നത്തെ
ഇരുട്ടിന്റെ കുഞ്ഞ്
സവര്‍ണ്ണനോ അവര്‍ണ്ണനോ?
പുന:സൃഷ്ടിയുടെ മൂര്‍ച്ഛയ്യില്‍
പെട്ടകത്തിലിരുന്നൊരു
സവര്‍ണ്ണനായ
കാക്ക ചിലയ്ക്കും,
ഇനി
കാക്കയുഗം.
2 comments:
നിയമം കൊണ്ട് നിരോധിക്കപ്പെട്ടതാണെങ്കിലും ഇവിടെ കാനാഡായിലും ഭൂമിക്കടിയില് അഴുക്കുചാലുകളില് കൂടി ഒഴുകുന്നുണ്ട് ഈ അപ്പാര്ത്തീഡ്.
രോഷത്തിന്റെ ശ്യാമലിഖിതങ്ങളില്‍ കനലണയാതിരിക്കട്ടെ..
ആശംസകള്‍
Post a Comment