Thursday, March 6, 2008

പാചകശാല

എന്താണീ ചെമ്പില്,
എന്തൊരു നിറം?

വെട്ടി മുറിക്കപ്പെട്ട
ഹൃദയമാണ് പാകമാകുന്നത്

നല്ല വരട്ടുന്ന മണം വരുന്നുണ്ടല്ലോ?
നീരൊഴുക്കു വറ്റിയ‌
കണ്ണുകളാണ്
നെയ് കുറച്ചു മതിയല്ലോ

വാര്പ്പില് തിളച്ച് തൂവുന്നല്ലോ?
തവിട് കളഞ്ഞ് പോയ‌
ജീവിതമാണ്

ഇന്ധനമോ?
ഈ ഞാന് തന്നെയാണ്
തീ തിന്ന് തീ തിന്ന്
വെന്തൊരുങ്ങിയിട്ടിനി
എരി പോരാ പുളി പോരായെന്നൊന്നും
പറഞ്ഞു കളയരുത്

6 comments:

സുനീഷ് said...

തീ തിന്ന് തീ തിന്ന്
വെന്തൊരുങ്ങിയിട്ടിനി
എരി പോരാ പുളി പോരായെന്നൊന്നും
പറഞ്ഞു കളയരുത്

Sanal Kumar Sasidharan said...

എരിപോരാ പുളിപോരാ എന്നുപറയുന്നില്ല.ഇത്തിരി ‘കായം‘ കൂടുതലാ.... :)

മാധവം said...

എരുവും പുളിയും പാകത്തിനു തന്നെ
ന്നിട്ടും വയറു പുകയുന്നു

ശ്രീ said...

കൊള്ളാം
:)

പാമരന്‍ said...

ഇതുഗ്രന്‍!

chithrakaran ചിത്രകാരന്‍ said...

അനുഭവങ്ങളുടെ പാചകശാല...?!
നന്നായി പാകം ചെയ്യപ്പെട്ടില്ലെങ്കില്‍ ജീവിതം രുചികരമായി തോന്നില്ലെന്നതു സത്യം തന്നെ.
നന്നായിരിക്കുന്നു പാചക വിദ്യ.