Thursday, May 22, 2008

മൈര്

മറ്റൊന്നുമല്ല
എന്‍റെ മുടി അവിടിവിടെ
നരയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു
ഭാഗ്യനരയെന്നും
ബുദ്ധിയുടെ ലക്ഷണമെന്നും
ചിന്തയുടെ ആധിക്യമെന്നും
പല പല വ്യാഖ്യാനങ്ങള്‍
ആരെന്നാ പറഞ്ഞാലും
നരയ്ക്കുന്നതെന്‍റെ മുടിയല്ലേ
മൈര്

18 comments:

വത്സന്‍ Wills said...

വായിച്ച് കോള്‍മയിര്‍ കൊണ്ടു ചേട്ടാ

നന്ദു said...

സുനീഷ്,
ഭാഷ എങ്ങിനെ വേണേലും ഉപയോഗിക്കാം. തമിഴ് നാട്ടീൽ സഭ്യമായത് കേരളത്തിൽ സഭ്യമല്ല.. അതു ശ്രദ്ധിക്കുമല്ലോ!

ഫസല്‍ ബിനാലി.. said...

എഴുത്ത് കണ്ടിട്ട് ഇതൊരു തുടക്കമാണ്, എന്തിന്‍റെയോ..
ബാല നരയുടേതാകും

കണ്ണൂസ്‌ said...

ആ മയിര്‍ എന്ന പ്രയോഗം കവിതയെത്തന്നെ ചതിച്ചല്ലോ സുനീഷേ.

മൈര് എന്നുതന്നെ വേണമായിരുന്നു.

പൊളിച്ചെഴുത്ത് said...
This comment has been removed by a blog administrator.
സുനീഷ് said...

കണ്ണൂസേ, കൃത്യമായ തമിഴ് വാക്കറിയില്ലായിരുന്നു. മാറ്റിയിട്ടുണ്ട്.

ജിജ സുബ്രഹ്മണ്യൻ said...

കവിത കൊള്ളാം ..പക്ഷേ ആ തെറി ഒഴിവാക്കാമായിരുന്നു...ശ്രദ്ധിക്കണേ...

പാമരന്‍ said...

:)

Unknown said...

ചേ താന്‍ കോട്ടയത്തുകാരെ ആകെ നാറ്റിക്കും
ഇങ്ങനെ പരസ്യമായി തെറിപറയല്ലെ
വല്ലൊ ഉണ്ടെങ്കില്‍ അത് രഹസ്യമായി പറഞ്ഞു കൊള്ളൂ

പൊറാടത്ത് said...

സുനീഷേ.. ഇത് വേണമായിരുന്നോ..? പരസ്യമായി തെറി പറഞ്ഞാലും ആള് കൂടും..!! അതാര്‍ക്കും ഒരു പുതിയ അറിവല്ല..

Sanal Kumar Sasidharan said...

ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഏതോ കൂട്ടുകാരൻ ഹിന്ദി ഇംഗ്ലീഷ്‌ മലയാളം ഭാഷകൾ ചേർത്ത്‌ ഒരു മലയാളം വാചകം പറഞ്ഞു തന്നു.സംഗതി സിമ്പിൾ "തൂറാൻ പോയി" തൂ-ഹിന്ദി,റാൻ-ഇംഗ്ലീഷ്‌,പോയി-മലയാളം.എന്റെ കഷ്ടകാലത്തിന്‌ ഞാനിത്‌ ഞങ്ങളുടെ റ്റ്യൂഷൻ ടീച്ചറോട്‌ ചോദിച്ചു.ഹിന്ദി ഇംഗ്ലീഷ്‌ മലയാളം ഭാഷകൾ ചേർത്ത്‌ ഒരു മലയാളം വാചകം പറയാമോ എന്ന്.അവർക്ക്‌ കഴിയാത്തതുകൊണ്ട്‌ ഞാൻ തന്നെ പറഞ്ഞു"തൂ റാൻ പോയി.."ഉടൻ സമ്മാനവും കിട്ടി തുടപൊള്ളുന്ന ഒന്ന്.നമുക്ക്‌ മൈര്‌ എന്നതിനെ ഒന്നു പിരിച്ചു നോക്കിയാലോ മൈ-ഇംഗ്ലീഷ്‌,ര്‌ - ...ഏതു ഭാഷയാണ്‌,അതിനെന്താണർത്ഥം!

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

കൊള്ളാം , വല്ലാത്ത ഒരു നരയായി പോയി.

കാവലാന്‍ said...

മ+ഈര്
അരുത് ഈരേ എന്ന്.നരകയറിയ മുടികള്‍ക്കിടയിലൂടെ കവിയെ ഈരു കടിക്കുമ്പോള്‍ പ്രാണവേദനകൊണ്ട് കവി വിലപിക്കുന്നു.

ഒര് ജ്ജാതി മാ.....യ്യിര് പര്വാടിസ്റ്റാ...തൃശ്ശൂരുകാര്‍ ഇങ്ങനെ പിരിച്ചെഴുതും.
സന്ദര്‍ഭം വല്ല തല്ലിപ്പൊളി സിനിമ കണ്ടിറങ്ങിയ ഉടന്‍,രണ്‍ടെണ്ണം വീശീട്ടും ഗുണമൊന്നുമില്ലെങ്കില്‍....അങ്ങനെ പറ്റിയ്ക്കപ്പെട്ടു എന്നു തോന്നുമ്പോള്‍.

സുനീഷ് said...

ഇതിലെവിടെ തെറി?

തണല്‍ said...

ഇതിലെന്താ ഇത്ര ആശങ്കപ്പെടാനായി..?
ഒന്നു മൈരെന്നു പറഞ്ഞാല്‍ താഴെപ്പൊകുന്നവയൊക്കെ പോയിത്തുലയട്ടേ.
സുനീഷ്,നന്നായി..തുടരുക.

അയല്‍ക്കാരന്‍ said...

മുടിയേ കൊഴിഞ്ഞുപൊയ് മുടിഞ്ഞെന്‍റെ ജീവനും
മുടിയില്ലെനിക്കിന്നുമുരിയാന്‍ തമിഴ് മുടി

അനിലൻ said...

ഇത്തരം മൈരു കവിതകളൊന്നും ശരിയാണെന്ന് ഞാന്‍ പറയില്ല സുനീഷേ.
പണ്ടൊരിക്കല്‍ വിത്സന്റെ കവിതയെക്കുറിച്ചൊന്നു പറഞ്ഞതിനു ആര്‍ഷഭാരതീയര്‍ വന്ന് എന്റെ തലയിലെ ഒഴികെയുള്ള മുടിയൊക്കെ കളഞ്ഞു. ഇതുവരെ വന്നിട്ടില്ല. അതുകൊണ്ടെനിക്ക് പേടിയാ!

scenarie said...

evidathe mairanu narachathu