പ്രണയമേ
നീ വരൂ
നമുക്കീ പളുങ്ക് കൊട്ടാരങ്ങള്‍
ഒന്നൊഴിയാതെ തച്ചുടയ്ക്കാം
ഗന്ധകം മണക്കുന്ന പൂന്തോട്ടങ്ങള്‍
തീ കൊടുത്തു രസിക്കാം
സ്വസ്ഥതയുടെ താഴ്വാരങ്ങള്‍
ഓരോ പിടി മണ്ണു കൊണ്ടു നിറയ്ക്കാം
പ്രണയമേ
പറഞ്ഞാലുമെഴുതിയാലും തീരാത്ത
നൊമ്പരങ്ങളുടെ അസമവാക്യമേ
പുളയുന്ന ഉടലുകളില്‍
നാഗങ്ങള്‍ പൂക്കുമ്പോള്‍
നാഭികള്‍ ചുറ്റി
കിതപ്പുകളുരഗസഞ്ചാരം ചെയ്യുമ്പോള്‍
വല പൊട്ടിയൊരു ചിലന്തിയൂര്‍ന്ന്
നെഞ്ചുകളില്‍ കൂടു കൂട്ടുമ്പോള്‍
വിഷലിപ്തമാത്രകളില്‍
നീ പെറ്റ കുഞ്ഞുങ്ങളെ
നീ തന്നെ തിന്നു കൂട്ടുമ്പോള്‍
പ്രണയമേ
വെറുത്തിഷ്ട്പ്പെട്ടു പോകുന്ന
പ്രാണന്റെ നിര്‍ധാരണമൂല്യമേ
നീ വരൂ
നമുക്കീ ജീവന്റെ
ചന്ദന വാതിലടച്ചിടാം
നീര്‍വറ്റി വരളുമ്പോള്‍
പിരിയുന്ന സങ്കടങ്ങളാകാം
ഇരുദിക്കിലും തിരിയുന്ന കാറ്റിന്റെ ചില്ലകളിലെ
ഇരുളില്‍ കരയുന്ന മൌനങ്ങളാകാം
പ്രണയമേ
6 comments:
കുഴൂര്‍ വിത്സണ്
പുറത്തുനിന്നു നോക്കിക്കാണല്‍? കൊള്ളാം.
നിന്റെ പുഞ്ചിരിയില്‍ തെളിയുന്ന സ്നേഹം എന്റെ ഹൃദയത്തില്‍ ആവാഹിക്കുമ്പോള്‍ പകരം വെയ്ക്കാന്‍ ഒരിയ്ക്കലും വറ്റാത്ത സ്നേഹം
ഇത്തിത്താനം ഞാന്‍ ഒരു കോട്ടയത്തകാരനാണ്
അവിടെയുള്ള പൂവലമ്മാര് എങ്ങനേലും
ജിവിച്ചു പോട്ടെ ഇയ്യാള് പ്രണയം ചുമ്മാ ബോറായെന്നൊക്കെ പറഞ്ഞ് ചുമ്മാ മനസുമാറ്റാന്‍ നോക്കല്ലെ
ഇവിടെ പൊട്ടിയ പ്രണയം തുടര്‍ക്കഥയായി
എഴുതി കൊണ്ടിരിക്കുമ്പോഴാണ്
പ്രണയം ബൊറാന്നുള്ള ഒരു സിദ്ധാന്തം
ഇത്തിത്താനത്തൊക്കെ ഇപ്പോ മഴയുണ്ടാകുമോ....?
മനോഹരമായ വരികള്‍
ആശംസകള്‍
മൊത്തത്തില്‍ ഒരു ഡി വിനയചന്ദ്രന് ഓര്മ സുനീഷേ :)
ഒരു ഓര്‍മപ്പെടുത്തല്‍ പോലെ
Post a Comment