ചേറിന്‍റെ ചൊവയുള്ള വെള്ളം
വായും മൂക്കുമടച്ചപ്പോള്‍
ഒന്നാം കുമിളയില്‍ പൊട്ടിയത്
പറഞ്ഞു പറഞ്ഞു പാട്ടായൊരു
പൊട്ടക്കഥ
രണ്ടാം കുമിള പറഞ്ഞത്
ദൈവമേ നിന്നെയിനിയാരു
പോറ്റുമെന്ന്
മൂന്നാം കുമിള....
കപ്പയ്ക്ക് മൂട് കെളയ്ക്കണ
ഗോപാലപിള്ളേച്ചനും
മിണ്ടാട്ടമില്ലാതെ ബീഡി തെറുക്ക്ണ
ഭാസ്ക്കരന്‍ ചേട്ടനും
തെങ്ങേല്‍ നടന്ന് കയ്‌റണ
ഗോപ്യേട്ടനും
കലഹിച്ച് കലഹിച്ച് നടക്ക്ണ
പട്ടാളം ചെല്ലമ്മ്യേച്ചിയും
പെണ്ണും പയ്യും ക്ടാവും
എല്ലാരുമെല്ലാരും പറഞ്ഞ്
ഓന്‍ പോണേ പോട്ട്
ഭൂമിക്ക് ഭാരമൊഴിഞ്ഞ്
പാതിരാസമയം
ചൂണ്ടയിട്ട്
മീന്‍ കൊത്തി
നില തെറ്റി
അങ്ങനെ പറ്റീതാണ്‍
മൂന്നാം കുമിള പൊട്ടീല്ല
കണ്ണ് തുറിച്ച്
വയറ് വീര്‍ത്ത്
മീന്‍ കൊത്തി
ചീഞ്ഞളിഞ്ഞ്
പകുതി പൊങ്ങിയൊഴുകി നടക്കണ്‌ണ്ടിപ്പ്‌ളും
ശവങ്ങള്‍
ശല്യങ്ങള്‍
6 comments:
ത് ച്ചിരി വിഷമോണ്ടാക്കുന്നു.
(വരികള്‍ നന്നായി)
ഇങ്ങനെയാണ് വാക്കുകള്‍ വാളാകുന്നത്..
കലക്കന്‍ പ്രമേയം....
ഭാഷയിലും വല്ലാത്തൊരു
'വറൈറ്റി'
വരുത്തിയിട്ടുണ്ടല്ലോ.. മാഷേ....
ഇവിടെ ശവങ്ങള്‍
വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്..
ജീവനുളള ശവങ്ങള്‍....
ഈ വരികള്‍ ഏറെ ചിന്തിപ്പിക്കുന്നു. പ്രത്യേകിച്ചും അവസാന വരികള്‍...
സസ്നേഹം,
ശിവ
നല്ല കടുപ്പമാണല്ലോ നാട്ടുകാരാ
ഇത് ഇത്തിത്താനം ഷാപ്പിലെ കള്ളീന്റെ ഗുണമാ
ആ കുമിളയെ ഇങ്ങനെ അവസാനം കുറ്റിയില്‍ കെട്ടിയിടണ്ടായിരുന്നു സുനീഷേ..
Post a Comment