Monday, July 14, 2008

വട്ടപ്പൂജ്യമേ

പൂജ്യമേ
നിന്നെ നിന്നാലേ തന്നെ
കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
നിന്നെയൊരൊന്നാക്കാന്‍
ഞാനെത്ര പണിപ്പെട്ടു.
എന്നിട്ടുമെവിടെയോ കിടന്ന
ഒന്നിനെയെടുത്ത്
കൂട്ടേണ്ടി വന്നല്ലോ
നിന്നെയൊരൊന്നാക്കാനും
ഒരു വഴിക്കാക്കാനും.
ഒന്നേ
നിന്നോട് തന്നെ
ഒന്നുകള്‍ കൂടുമ്പോള്‍
എവിടെയോ
ചുമ്മാ കൊഴിഞ്ഞ് പോകുന്ന
നഷ്ടമാണല്ലോ
കൂട്ടിക്കൂട്ടി
കുറഞ്ഞു കുറഞ്ഞു പോകുന്ന
നീയും.

8 comments:

സുനീഷ് said...

ഒരു വര്‍ഷമാകുന്നു.:)

പാമരന്‍ said...

ഇനിയുമെത്ര ഒന്നുകള്‍ ചേര്‍ന്നാലും ഒന്നിനൊന്നു മെച്ചമായി പൂജ്യനാകട്ടെയെന്ന്‌ ആശംസിക്കുന്നു.

Sanal Kumar Sasidharan said...

വട്ടപ്പൂജ്യനേ :)

മാണിക്യം said...

ഒന്നും
ഒന്നുമല്ലാതാവുമ്പോള്‍,
എത്തുന്നതാണല്ലൊ
‘പൂജ്യം’
അത് സം‌പൂജ്യം

ജ്യോനവന്‍ said...

നല്ല 'കണക്കായിപ്പോയി' :)
ആശംസകള്‍.

ഗുപ്തന്‍ said...

ഒന്നാ‍ം പകുതി തകര്‍ത്തു...

അഭിനന്ദനങ്ങള്‍ സുനീഷ്..

(കഥയിലെ അവസാന പോസ്റ്റും നന്നായി. അത് ഇന്നലെയേ കണ്ടുള്ളൂ. അക്കാലത്ത് ഞാന്‍ വനവാസത്തിലായിരുന്നു)

ധ്വനി | Dhwani said...

കാല്‍ക്കുലേറ്ററു കണ്ടപ്പോള്‍ എഴുതിപ്പോയതാണല്ലേ?
കൊള്ളാം

Unknown said...

ഭുലോകത്തിന്റെ ഒരോ സ്പന്ദനവും പൂജ്യത്തിലാണ്
കണക്കിന് പലപ്പോഴും കിട്ടിയിരുന്നത് പൂജ്യമായിരുന്നതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്.