പൂജ്യമേ
നിന്നെ നിന്നാലേ തന്നെ
കൂട്ടിയും കുറച്ചും
ഗുണിച്ചും ഹരിച്ചും
നിന്നെയൊരൊന്നാക്കാന്‍
ഞാനെത്ര പണിപ്പെട്ടു.
എന്നിട്ടുമെവിടെയോ കിടന്ന
ഒന്നിനെയെടുത്ത്
കൂട്ടേണ്ടി വന്നല്ലോ
നിന്നെയൊരൊന്നാക്കാനും
ഒരു വഴിക്കാക്കാനും.
ഒരു വഴിക്കാക്കാനും.
ഒന്നേ
നിന്നോട് തന്നെ
ഒന്നുകള്‍ കൂടുമ്പോള്‍
എവിടെയോ
ചുമ്മാ കൊഴിഞ്ഞ് പോകുന്ന
ചുമ്മാ കൊഴിഞ്ഞ് പോകുന്ന
നഷ്ടമാണല്ലോ
കൂട്ടിക്കൂട്ടി
കുറഞ്ഞു കുറഞ്ഞു പോകുന്ന
നീയും.
കൂട്ടിക്കൂട്ടി
കുറഞ്ഞു കുറഞ്ഞു പോകുന്ന
8 comments:
ഒരു വര്‍ഷമാകുന്നു.:)
ഇനിയുമെത്ര ഒന്നുകള്‍ ചേര്‍ന്നാലും ഒന്നിനൊന്നു മെച്ചമായി പൂജ്യനാകട്ടെയെന്ന് ആശംസിക്കുന്നു.
വട്ടപ്പൂജ്യനേ :)
ഒന്നും
ഒന്നുമല്ലാതാവുമ്പോള്‍,
എത്തുന്നതാണല്ലൊ
‘പൂജ്യം’
അത് സംപൂജ്യം
നല്ല 'കണക്കായിപ്പോയി' :)
ആശംസകള്‍.
ഒന്നാം പകുതി തകര്‍ത്തു...
അഭിനന്ദനങ്ങള്‍ സുനീഷ്..
(കഥയിലെ അവസാന പോസ്റ്റും നന്നായി. അത് ഇന്നലെയേ കണ്ടുള്ളൂ. അക്കാലത്ത് ഞാന്‍ വനവാസത്തിലായിരുന്നു)
കാല്‍ക്കുലേറ്ററു കണ്ടപ്പോള്‍ എഴുതിപ്പോയതാണല്ലേ?
കൊള്ളാം
ഭുലോകത്തിന്റെ ഒരോ സ്പന്ദനവും പൂജ്യത്തിലാണ്
കണക്കിന് പലപ്പോഴും കിട്ടിയിരുന്നത് പൂജ്യമായിരുന്നതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്.
Post a Comment