പറഞ്ഞ് വന്നത്-
സുനാമിയില്‍
ജീവനും സ്വത്തും നഷ്ടപ്പെട്ടവരെക്കുറിച്ചല്ല
ബോംബ് പൊട്ടി
തല വേറെ കാല് വേറെയെന്ന് കിടന്നവരെക്കുറിച്ചല്ല
വിമാനക്കമ്പനി
തലയെണ്ണി പിരിച്ചു വിട്ടവരുടെ കുടുംബത്തെക്കുറിച്ചല്ല
ആഫ്രിക്കയിലെ പട്ടിണിയെക്കുറിച്ചല്ല
അമേരിക്കന്‍ ഓഹരിവിപണിയെക്കുറിച്ചുമല്ല,
പെടാപ്പാട് പെട്ടൊരു
ബലാത്സംഗരംഗമഭിനയിക്കാനുള്ള ശ്രമത്തിനിടയില്‍
ഒരു നിമിഷംഅഭിനയത്തെ ജീവിതമായി വിചാരിച്ച
യുവനടിയുടെ കൈയിലെ കത്തി വീശിക്കൊണ്ട്
ലിംഗം മുറിഞ്ഞാശുപത്രിയിലായ വില്ലനെക്കുറിച്ചല്ല
അത് കണ്ടവളെ രക്ഷിക്കാന്‍ മറന്ന്
തല കറങ്ങി വീണ നായകനെക്കുറിച്ചല്ല
കട്ട് പറയാന്‍ മറന്ന്
വാ പൊളിച്ച് നിന്ന സംവിധായകനെക്കുറിച്ചല്ല
ഫിലിം ചുമ്മാ വേസ്റ്റായ ടെന്ഷനില്
സിഗററ്റ് പുകച്ചു തള്ളുന്ന നിര്മ്മാതാവിനെക്കുറിച്ചല്ല
ലോക്കപ്പില്‍ ക്യാമറാഫോണിന് മുന്പില്
പകച്ച് നില്ക്കുന്ന സുന്ദരിയായ നടിയെക്കുറിച്ചുമല്ല,
പൂര്‍ത്തിയാകാത്തൊരു ബലാത്സംഗരംഗം കാരണം
ഇരുട്ടില്‍ ഉദ്ധാരണം നഷ്ടപ്പെട്ട
പാവം പ്രേഷകരെക്കുറിച്ച് മാത്രമാണെനിക്കുത്കണ്ഠ.
-ഒരു അരാഷ്ടീയപ്രസംഗത്തില് നിന്ന്.
9 comments:
കവിതൈ...
ഒരു നിമിഷംഅഭിനയത്തെ ജീവിതമായി വിചാരിച്ച
യുവനടിയുടെ കൈയിലെ കത്തി വീശിക്കൊണ്ട്
ലിംഗം മുറിഞ്ഞാശുപത്രിയിലായ വില്ലനെക്കുറിച്ചല്ല
:)good
രേതസ് കുറഞ്ഞിട്ടാവും...സുരതം നഷ്ടപ്പെട്ടത്...
സുനീഷ് തിരിച്ചെത്തിയല്ലേ :)
പാവം പ്രേക്ഷകരെക്കുറിച്ചോര്ത്ത് ദുഃഖിക്കാനും ആരെന്കിലും വേണ്ടേ :-)
പിക്കപ്പില്ലേ?...
:-)
ഇങ്ങേരെന്തിനാ ചുമ്മാ ഇങ്ങനെ ടെന്ഷനടിയ്ക്കണേ?അതൊക്കെ പബ്ലിക് നോക്കിക്കോളും ന്നേ..
:)
"പാവം പ്രേഷകരെക്കുറിച്ച് "
പ്രേഷകരെക്കുറിച്ചോ പ്രേക്ഷകരെക്കുറിച്ചോ?
സംഗതി കലക്കി!
വല്ലാത്തൊരുത്കണ്ഠ
Post a Comment