ഒരു വളവിനപ്പുറത്ത് പാളങ്ങള്‍
സ്വപ്നങ്ങളിലേക്ക് കൂപ്പു കുത്തുന്നതറിയാതെ
അതിനുമിപ്പുറം കണ്ണടച്ചിരുട്ടാക്കിയൊരു
തുരങ്കത്തിലൊരാള്‍
സ്വപ്നത്തിലേക്ക് കൂട്ടു പോരാനൊരുങ്ങുന്നതറിയാതെ
നടന്നുമിരുന്നും കിടന്നും
കുറെ ഹൃദയങ്ങള്‍
ഉള്ളിത്തൊലി സ്വപ്നങ്ങള്‍ കാണുമ്പോള്‍
കടലാസ് തുളച്ചൊരു വാക്ക്
അപ്പുറമിപ്പുറം കടക്കുമ്പോലെ
ഐസ് മിഠായി നുണഞ്ഞ് ചുവന്ന നാവിലൊരു
തണുത്ത കൂക്കി വിളിയുമായി തീവണ്ടി വളവു തിരിയുമ്പോള്‍
ശലഭങ്ങളുടെ ചിറകില്‍ ഉരുമ്മിയിരിക്കുന്ന ഹൃദയങ്ങള്‍
എങ്ങനെ മിടിച്ചുവെന്ന് പിന്തിരിഞ്ഞ് നോക്കുമ്പോള്‍
7 comments:
:(
പിന്തിരിഞ്ഞ് നോക്കുമ്പോള്‍ ..
വളവിനപ്പുറത്ത് പിന്നെയും പാളങ്ങള്‍,,,
ഉള്ളിത്തൊലിയെ എന്തിനാണ് സ്വപ്നം കാണുന്നതെന്ന് മനസ്സിലായില്ല.
hridayangal vazhi thettunna reethi kollaam
മനോഹരം മാഷെ.. കടലാസു തുളച്ചൊരു വാക്ക്..
പുതുമകളുള്ള കവിത ഏറെ ഇഷ്ടമായി...
Thirinju nokkumpol ..?
Nannayirikkunnu, Ashamsakal...!!!
Post a Comment