Sunday, July 6, 2008

വിടന്‍‌റെ വക്കീല്‍

സ്ത്രീയേ
ഞാനല്ലുത്തരവാദി
എന്‍‌റേത് വെറും
ജൈവികമായൊരാവശ്യമാണ്‍
അടുത്ത തവണത്തേക്ക്
സജ്ജമാകും വരെ
എനിക്കു തന്നെ
ഇഷ്ട്മില്ലാത്തൊരാവശ്യം.

നീ, നീ തന്നെയാണ്‍
എന്നെ ഭയന്നേതു നേരവും
തലയിലുദ്ധരിച്ച ലിംഗവും പേറി
അതിന്‍റെ പുഴുക്കുത്തും പേന്‍‌കടിയും കൊണ്ട്
ഭ്രാന്തെടുത്ത് നടക്കുന്നത്.

ഇനിയുമെന്നെ ഞരമ്പുരോഗിയെന്ന്‍
വിളിക്കാനാണ്‍ നിനക്കിഷ്ടമെങ്കില്‍;
കഷ്ടം തന്നെ പെണ്ണേ!

5 comments:

ഗുപ്തന്‍ said...

കഷ്ടം തന്നെ :) ലവള്‍ ലവളാണ് ലവള്‍ മാത്രമാണുത്തരവാദി !

കര്‍ണന്‍ said...

സഹതാപം തോന്നുന്നു. ഏതായാലും പ്രണയം, എന്നൊന്നും വളച്ചുകെട്ടാതെ തുറന്നു പറഞ്ഞതിന് അഭിനന്ദനങള്‍!!!!!

പാമരന്‍ said...

കൊള്ളാം വക്കീലേ .. :)

siva // ശിവ said...

ഈ വരികളിലെ ആശയം ഇഷ്ടമായി...

ഞാനും പറയട്ടെ...കഷ്ടം തന്നെ പെണ്ണേ...

സസ്നേഹം,

ശിവ

Unknown said...

ഇനിയുമെന്നെ ഞരമ്പുരോഗിയെന്ന്‍
വിളിക്കാനാണ്‍ നിനക്കിഷ്ടമെങ്കില്‍;
കഷ്ടം തന്നെ പെണ്ണേ!
എനിക്കും നിന്നെക്കുറിച്ച് ആലോചിക്കുമ്പോള്‍
അങ്ങനെ തോന്നാറുണ്ടെന്ന് ഞാന്‍ പറയില്ല
കാരണം എന്റെ കോട്ടയം കാരനായി പോയില്ലെ