Saturday, June 7, 2008

കോഴിയിറച്ചി

കുടുംബത്ത്
ഭരദേവതകള്‍ക്ക്
ഗുരുസി കഴിച്ചിരുന്നത്
കെട്ടു പൊട്ടിപ്പെയ്യാന്‍ വിമ്മുന്ന
കര്‍ക്കിടക വാവിനായിരുന്നു‍

വല്യച്ഛനുണ്ടായിരുന്നപ്പോള്‍
വെട്ടിയിരുന്നത്
ഉശിരന്‍ പൂവന്‍‌കോഴിയെ
പിടലിയില്‍ നിന്നും
ചോര ചീറ്റിച്ച്
ഇവിടെപ്പിടഞ്ഞ്
അവിടേക്ക് തെറിച്ച്

ഭരദേവതകളും ഉറഞ്ഞിട്ടുണ്ടാവണം

പാതിരാത്രിക്കുണ്ടാക്കുന്ന
കോഴിക്കറിയും കള്ളും കഴിക്കുമ്പോള്‍
എങ്ങനുണ്ടെടാ പട്ടിക്കുഞ്ഞേന്ന്
വല്യച്ഛന്‍ ചോദിക്കുമായിരുന്നു

ഇപ്പോള്‍ വെട്ടുന്നത് കുമ്പളങ്ങ
ചുണ്ണാമ്പും മഞ്ഞളും
ചുവപ്പ് ഗുരുസി

വല്യച്ഛനിപ്പോള്‍ കുമ്പളങ്ങ മതിയോ ആവോ?
--------------------------------------------------------------
വല്യച്ഛന്‍ മരിച്ചിട്ട് 9 വര്‍ഷം കഴിഞ്ഞു.

8 comments:

സുനീഷ് said...

കോഴിയിറച്ചി പുതിയ കവിത

പാമരന്‍ said...

വല്യച്ഛന്‍ ഇടയ്ക്കിടെ കവിതയില്‍ വന്നു കയറുണുണ്ടല്ലോ.. മതിയാവണുണ്ടാവില്ല.

കുഞ്ഞന്‍ said...

ഹഹ..

സംഗതി അനാചാരമൊ അന്ധവിശ്വാസമൊ ആയിക്കോട്ടെ അന്നു രാത്രി കോഴിയിറച്ചി കഴിക്കാന്‍ പറ്റിയിരുന്നു. അതുകൊണ്ട് ഇത്തരം ഏര്‍പ്പാടിനു വേണ്ടി ഒരു കാലത്ത് ഞങ്ങള്‍ കുട്ടികള്‍ കാത്തിരുന്നിട്ടുണ്ട്..!

Kaithamullu said...

കോഴിയിറച്ചി മാത്രല്ലാ തെങ്ങിന്‍ കള്ളും നേദിച്ചിരുന്നു.
-വെല്യച്ഛന് പ്രത്യേകമായി ചാരായവും!

Sanal Kumar Sasidharan said...

കൊഴിയിറച്ചിയിലും,പണ്ടെന്നോ കേട്ടതിലും സുനീഷ് ഫ്ലേവര്‍ കുറവാണെന്ന് തോന്നി...എന്തു പറ്റി..

Sanal Kumar Sasidharan said...

തിരക്കാണോ?

Jayasree Lakshmy Kumar said...

വല്യച്ഛനിപ്പോള്‍ കുമ്പളങ്ങ മതിയോ ആവോ?


ആ ചോദ്യം ഇഷ്ടമായി.

Unknown said...

achara thinte peril kozhiye thinnanda o k?