കുടുംബത്ത്
ഭരദേവതകള്‍ക്ക്
ഗുരുസി കഴിച്ചിരുന്നത്
കെട്ടു പൊട്ടിപ്പെയ്യാന്‍ വിമ്മുന്ന
കര്‍ക്കിടക വാവിനായിരുന്നു
വല്യച്ഛനുണ്ടായിരുന്നപ്പോള്‍
വെട്ടിയിരുന്നത്
ഉശിരന്‍ പൂവന്‍കോഴിയെ
പിടലിയില്‍ നിന്നും
ചോര ചീറ്റിച്ച്
ഇവിടെപ്പിടഞ്ഞ്
അവിടേക്ക് തെറിച്ച്
ഭരദേവതകളും ഉറഞ്ഞിട്ടുണ്ടാവണം
പാതിരാത്രിക്കുണ്ടാക്കുന്ന
കോഴിക്കറിയും കള്ളും കഴിക്കുമ്പോള്‍
എങ്ങനുണ്ടെടാ പട്ടിക്കുഞ്ഞേന്ന്
വല്യച്ഛന് ചോദിക്കുമായിരുന്നു
ഇപ്പോള്‍ വെട്ടുന്നത് കുമ്പളങ്ങ
ചുണ്ണാമ്പും മഞ്ഞളും
ചുവപ്പ് ഗുരുസി
വല്യച്ഛനിപ്പോള്‍ കുമ്പളങ്ങ മതിയോ ആവോ?
--------------------------------------------------------------
വല്യച്ഛന് മരിച്ചിട്ട് 9 വര്‍ഷം കഴിഞ്ഞു.
8 comments:
കോഴിയിറച്ചി പുതിയ കവിത
വല്യച്ഛന് ഇടയ്ക്കിടെ കവിതയില്‍ വന്നു കയറുണുണ്ടല്ലോ.. മതിയാവണുണ്ടാവില്ല.
ഹഹ..
സംഗതി അനാചാരമൊ അന്ധവിശ്വാസമൊ ആയിക്കോട്ടെ അന്നു രാത്രി കോഴിയിറച്ചി കഴിക്കാന്‍ പറ്റിയിരുന്നു. അതുകൊണ്ട് ഇത്തരം ഏര്‍പ്പാടിനു വേണ്ടി ഒരു കാലത്ത് ഞങ്ങള്‍ കുട്ടികള്‍ കാത്തിരുന്നിട്ടുണ്ട്..!
കോഴിയിറച്ചി മാത്രല്ലാ തെങ്ങിന് കള്ളും നേദിച്ചിരുന്നു.
-വെല്യച്ഛന് പ്രത്യേകമായി ചാരായവും!
കൊഴിയിറച്ചിയിലും,പണ്ടെന്നോ കേട്ടതിലും സുനീഷ് ഫ്ലേവര്‍ കുറവാണെന്ന് തോന്നി...എന്തു പറ്റി..
തിരക്കാണോ?
വല്യച്ഛനിപ്പോള്‍ കുമ്പളങ്ങ മതിയോ ആവോ?
ആ ചോദ്യം ഇഷ്ടമായി.
achara thinte peril kozhiye thinnanda o k?
Post a Comment